എം​ജി സ​ർ​വ​ക​ലാ​ശാ​ല : കാ​യി​ക വ​കു​പ്പ് വി​ഭ​ജി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: കെ​പി​സി​ടി​എ
Monday, August 26, 2024 7:17 AM IST
ഏ​റ്റു​മാ​നൂ​ർ: എം​ജി സ​ർ​വ​ക​ലാ​ശാ​ല കാ​യി​ക വ​കു​പ്പി​നെ പ​ഠ​ന​വി​ഭാ​ഗ​വും പ​ഠ​നേ​ത​ര വി​ഭാ​ഗ​വു​മാ​യി ത​രം​തി​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്ന് സ​ർ​വ​ക​ലാ​ശാ​ല പി​ന്മാ​റ​ണ​മെ​ന്ന് കെ​പി​സി​ടി​എ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്ത് ഒ​രി​ട​ത്തും ഇ​ല്ലാ​ത്ത ത​ര​ത്തി​ൽ കാ​യി​ക​രം​ഗ​ത്തെ പി​ന്നോ​ട്ട​ടി​ക്കു​ന്ന ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ൽ നി​ന്ന് സി​ൻ​ഡി​ക്കേ​റ്റ് പി​ന്മാ​റ​ണ​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. അ​രു​ൺ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കു​ട്ടി​ക​ളു​ടെ ഭാ​വി​യെ പ​ന്താ​ട​രു​ത്. സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് പേ​രും പെ​രു​മ​യും ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​യി​ക വി​ഭാ​ഗ​ത്തെ രാ​ഷ്‌​ട്രീ​യ​വും വ്യ​ക്തി​വി​രോ​ധ​വും ക​ല​ർ​ത്തി ഇ​ല്ലാ​യ്മ ചെ​യ്യാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം. കാ​യി​ക​വി​ദ്യാ​ഭ്യാ​സം നി​ർ​ബ​ന്ധ​മാ​യും ക​രി​ക്കു​ല​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്ന് മു​റ​വി​ളി ഉ​യ​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള നീ​ക്കം.


ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​രീ​ക്ഷി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട ഒ​രു സം​വി​ധാ​ന​മാ​ണ് ഇ​വി​ടെ ന​ട​പ്പി​ലാ​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്. വൈ​സ് ചാ​ൻ​സ​ല​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ഈ ​നീ​ക്കം ത​ട​യ​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി സം​ഘ​ട​ന മു​ന്നോ​ട്ട് പോ​കു​മെ​ന്ന് കെ​പി​സി​ടി​എ സം​സ്ഥാ​ന സ​മി​തി അ​റി​യി​ച്ചു.

ഡോ. ​പ്രേ​മ​ച​ന്ദ്ര​ൻ കീ​ഴോ​ത്ത്, റോ​ണി ജോ​ർ​ജ്, ഡോ.​എ. ഏ​ബ്ര​ഹാം, ഡോ. ​ബി​ജു ജോ​ൺ, ഡോ. ​ഉ​മ​ർ ഫ​റൂ​ഖ്, ഡോ. ​ജോ പ്ര​സാ​ദ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.