ഇ​​ന്നു ശ്രീ​​കൃ​​ഷ്ണ​​ജ​​യ​​ന്തി; നാ​​ടും ന​​ഗ​​ര​​വും അ​​മ്പാ​​ടി​​യാ​​വും
Sunday, August 25, 2024 11:27 PM IST
കോ​​ട്ട​​യം: ഇ​​ന്ന് ശ്രീ​​കൃ​​ഷ്ണ​​ജ​​യ​​ന്തി. നാ​​ടും ന​​ഗ​​ര​​വും അ​​മ്പാ​​ടി​​ക​​ളാ​​ൽ നി​​റ​​യും. പൂ​​ണ്യ​​മീ മ​​ണ്ണ് പ​​വി​​ത്ര​​മീ ജ​​ന്മം എ​​ന്ന സ​​ന്ദേ​​ശം ഉ​​യ​​ര്‍​ത്തി ബാ​​ല​​ഗോ​​കു​​ല​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ജി​​ല്ല​​യി​​ല്‍ 1300 ആ​​ഘോ​​ഷ​​ങ്ങ​​ളി​​ലാ​​യി 3500 സ്ഥ​​ല​​ങ്ങ​​ളി​​ല്‍ ശ്രീ​​കൃ​​ഷ്ണ ജ​​യ​​ന്തി ശോ​​ഭാ​​യാ​​ത്ര ന​​ട​​ത്തും. ശോ​​ഭാ​​യാ​​ത്ര തു​​ട​​ങ്ങു​​ന്ന കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ വ​​യ​​നാ​​ട് ദു​​ര​​ന്ത​​ബാ​​ധി​​ത​​ര്‍​ക്കാ​​യി അ​​നു​​സ്മ​​ര​​ണ​​വും പ്രാ​​ര്‍​ഥ​​ന​​യും എ​​ല്ലാം ന​​ഷ്ട​​പ്പെ​​ട്ട​​വ​​ര്‍​ക്കാ​​യി സ​​മൂ​​ഹ​​ത്തി​​ന്‍റെ ക​​രു​​ത​​ലാ​​യി സ്‌​​നേ​​ഹ​​നി​​ധി സ​​മ​​ര്‍​പ്പ​​ണ​​വും ന​​ട​​ത്തും.

കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ല്‍ ത​​ളി​​യ​​ക്കോ​​ട്ട, അ​​മ്പ​​ല​​ക്ക​​ട​​വ്, മു​​ട്ട​​മ്പ​​ലം, വേ​​ളൂ​​ര്‍, പ​​റ​​പ്പാ​​ടം, കോ​​ടി​​മ​​ത, തി​​രു​​ന​​ക്ക​​ര തു​​ട​​ങ്ങി വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന ശോ​​ഭാ​​യാ​​ത്ര സെ​​ന്‍​ട്ര​​ല്‍ ജം​​ഗ്ഷ​​നി​​ല്‍ സം​​ഗ​​മി​​ക്കും. സം​​ഗ​​മം പ്ര​​ശ​​സ്ത സി​​നി​​മാ ആ​​ര്‍​ട്ടി​​സ്റ്റ് കോ​​ട്ട​​യം ര​​മേ​​ശ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സ്വാ​​ഗ​​ത​​സം​​ഘം അ​​ധ്യ​​ക്ഷ​​ന്‍ ഡോ. ​​ജ​​യ​​കു​​മാ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.


വൈ​​ക്കം, ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്, ഏ​​റ്റു​​മാ​​നൂ​​ര്‍, ക​​ടു​​ത്തു​​രു​​ത്തി, പെ​​രു​​വ, കു​​റ​​വി​​ല​​ങ്ങാ​​ട്, കി​​ട​​ങ്ങൂ​​ര്‍, കു​​മ​​ര​​കം, ഏ​​റ്റു​​മാ​​നൂ​​ർ, ച​​ങ്ങ​​നാ​​ശേ​​രി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും ശോ​​ഭാ​​യാ​​ത്ര​​ക​​ൾ സം​​ഘ​​ടി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.

സാം​​സ്‌​​കാ​​രി​​ക സ​​മ്മേ​​ള​​ന​​ങ്ങ​​ള്‍, 101 സ്ഥ​​ല​​ങ്ങ​​ളി​​ല്‍ ഗോ​​പൂ​​ജ, വൃ​​ക്ഷ​​പൂ​​ജ, വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ല്‍ ന​​ദീ​​പൂ​​ജ എ​​ന്നി​​വ ന​​ട​​ക്കും. കു​​ട്ടി​​ക​​ളു​​ടെ ക​​ലാ​​മ​​ത്സ​​ര​​ങ്ങ​​ള്‍ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ ന​​ട​​ക്കും.