ചാ​ക്യാ​ര്‍​കൂ​ത്ത് ശി​ല്പ​ശാ​ല ന​ട​ത്തി
Sunday, August 25, 2024 11:27 PM IST
രാ​മ​പു​രം: രാ​മ​പു​രം സ​ബ്ജി​ല്ല വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​ന​വും ചാ​ക്യാ​ര്‍​കൂ​ത്ത് ശി​ല്പ​ശാ​ല​യും ന​ട​ത്തി. രാ​മ​പു​ര​ത്ത് വാ​ര്യ​ര്‍ മെ​മ്മോ​റി​യ​ല്‍ യു​പി സ്‌​കൂ​ളി​ല്‍ നട​ന്ന യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സ​മ്മ മ​ത്ത​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​മ​പു​രം എ​ഇ​ഒ കെ.​ബി. സ​ജി അ​ധ്യ​ക്ഷ​ത വ​ഹിച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൊ​രു​ന്ന​ക്കോ​ട്ട്, എ​ന്‍. വി​ന​യ​ച​ന്ദ്ര​ന്‍, ജ​യ്മോ​ന്‍ മു​ട​യാര​ത്ത്, എ​ന്‍.​വൈ. രാ​ജേ​ഷ്, മുകേ​ഷ് കു​ന്നൂ​ര്‍​മ​ന, രേ​ഖ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എം.​പി. ശ്രീ​നി​വാ​സന്‍, മി​നി​മോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സംഗിച്ചു.


കേ​ന്ദ്ര സാം​സ്‌​കാ​രി​ക വ​കു​പ്പി​ന്‍റെ സി​സി​ആ​ർ​ടി സ്‌​കോ​ള​ര്‍​ഷിപ്, എ​സ്‌​വൈ​എ സ്‌​കോ​ള​ര്‍​ഷി​പ്, കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ വ​ജ്ര ജൂ​ബി​ലി ഫെ​ലോ​ഷി​പ് എ​ന്നി​വ ക​ര​സ്ഥ​മാ​ക്കി​യ നേ​പ​ത്ഥ്യ രാഹു​ല്‍ ന​ട​ത്തി​യ ചാ​ക്യാ​ര്‍​കൂ​ത്തും യോ​ഗ​ത്തി​നു ശേ​ഷം ന​ടന്നു.