നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പ്
Sunday, August 25, 2024 11:27 PM IST
പാ​ലാ: സ​ന്ന​ദ്ധ സേ​വ​ന​രം​ഗ​ത്ത് ല​യ​ണ്‍​സ് ക്ല​ബ് ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് മാ​ണി സി.​കാ​പ്പ​ന്‍ എം​എ​ല്‍​എ. പാ​ലാ ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ​യും കി​ഴ​ത​ടി​യൂ​ര്‍ എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക്യാ​മ്പി​ന് ല​യ​ണ്‍​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലി​നു കീ​ഴി​ലു​ള്ള പൈ​ക ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ഹോ​സ്പി​റ്റ​ല്‍ നേ​തൃ​ത്വം ന​ല്‍​കി. ഇ​രു​ന്നൂ​റോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു.


ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി കു​ള​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​യ​ണ്‍​സ് സോ​ണ​ല്‍ ചെ​യ​ര്‍​മാ​ന്‍ സ​തീ​ഷ് ജോ​ര്‍​ജ്, കെ.​ഒ. വി​ജ​യ​കു​മാ​ര്‍, കെ.​ആ​ര്‍. മു​ര​ളീ​ധ​ര​ന്‍ നാ​യ​ര്‍, അ​നി​ല്‍ പാ​ല​ക്ക​ല്‍, ബി​നോ​ജ് പി.​ ജോ​ണി, മാ​ത്യു പൂ​വേ​ലി​ല്‍, അ​ഗ​സ്റ്റി​ന്‍ വാ​ഴ​ക്കാ​മ​ല, സി.​ആ​ര്‍. ഷ​നോ​ജ്, സാ​ജ​ന്‍ ആ​ല​ക്ക​ളം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.