ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗം കു​തി​ച്ചു​ചാ​ട്ട​ത്തി​ന് ഒ​രു​ങ്ങു​ന്നു: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍
Sunday, August 25, 2024 11:27 PM IST
പാ​ലാ: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് കാ​ത​ലാ​യ മാ​റ്റ​ങ്ങ​ള്‍ കൈ​വ​രി​ച്ച കാ​ല​ത്തി​ലൂ​ടെ​യാ​ണ് നമ്മ​ള്‍ ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ പ​റ​ഞ്ഞു. മീ​ന​ച്ചി​ല്‍ താ​ലൂ​ക്ക് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ടീ​ച്ചേ​ഴ്‌​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യും ജി​ല്ലാ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി കെ​മി​സ്ട്രി ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച നെ​ല്‍​സ​ണ്‍ ഡാ​ന്‍റെ മെ​മ്മോ​റി​യ​ല്‍ അ​ഖി​ല കേ​ര​ള കെ​മി​സ്ട്രി ക്വിസ് മ​ത്സ​ര​വും അ​നു​സ്മ​ര​ണ സമ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മന്ത്രി.

പാ​ലാ സെ​ന്‍റ് വി​ന്‍​സെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് തോ​മ​സു​കു​ട്ടി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സ​ണ്ണി കു​ര്യാ​ക്കോ​സ് സെ​മി​നാ​ര്‍ ന​യി​ച്ചു. പ്ര​ഫ. ജോജി അ​ല​ക്‌​സ്, ജ​യിം​സ് പി. ​ജേ​ക്ക​ബ്, ജോ​ബി സെ​ബാ​സ്റ്റ്യ​ന്‍, ബൈ​ബി തോ​മ​സ്, ബൈ​ജു ജേ​ക്ക​ബ്, പ്ര​ഭാ​ഷ് എ​സ്. കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞു​ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി ഉദ്ഘാ​ട​നം ചെ​യ്തു.


152 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്ത ക്വിസ് മ​ത്സ​ര​ത്തി​ല്‍ പാ​ല​ക്കാ​ട് ദേ​ശ​ബ​ന്ധു എ​ച്ച്എ​സ്എ​സ് ഒ​ന്നാം സ്ഥാ​ന​വും, മാ​ന്നാ​നം കെ​ഇ സ്‌​കൂ​ള്‍ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ള്‍​ക്ക് യ​ഥാ​ക്ര​മം 15000,10000, 5000 രൂ​പ കാഷ് ​അ​വാ​ര്‍​ഡും ട്രോ​ഫി​യും പാ​ലാ രൂ​പ​ത കോ​ര്‍​പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ജോ​ര്‍​ജ് പു​ല്ലു​കാ​ലാ​യി​ല്‍ വി​ത​ര​ണം ചെ​യ്തു. ആലീ​സ് ഏ​ബ്ര​ഹാം, രാ​ജേ​ഷ് സോ​മ​ന്‍, റോ​യി മൈ​ക്കി​ള്‍, ഡോ. ​അ​ജ​യ​കു​മാ​ര്‍, ഷി​ബു തോ​മ​സ്, സ​ജി മാ​ര്‍​ക്ക​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.