കു​ന്നും​ഭാ​ഗം-​ടി​ബി റോ​ഡി​ൽ മാ​ലി​ന്യം​ത​ള്ള​ൽ രൂ​ക്ഷം
Sunday, August 25, 2024 11:27 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ന്നും​ഭാ​ഗം-​ടിബി റോ​ഡി​ൽ മാ​ലി​ന്യം​ത​ള്ള​ൽ രൂ​ക്ഷം. കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യു​ടെ​യും ഗ​വൺ​മെ​ന്‍റ് സ്കൂ​ളി​ന്‍റെ​യും സ​മീപ​മാ​ണ് മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​ത്. പ​ള്ളി​യു​ടെ മു​ന്നി​ൽ ചാ​ക്കി​ൽ​കെ​ട്ടി മാം​സാ​വശിഷ്ടങ്ങ​ളും സ്കൂ​ളി​ന് സ​മീ​പം കെ​ട്ടി​ടാ​വശിഷ്ട​ങ്ങ​ളു​മാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ത​ള്ളി​യി​രി​ക്കു​ന്ന​ത്.

മു​മ്പും ഈ ​റോ​ഡി​ൽ മാ​ലി​ന്യം​ത​ള്ള​ൽ രൂ​ക്ഷ​മാ​യി​രു​ന്നു. വാ​ർ​ഡ് മെം​ബ​ർ ആ​ന്‍റ​ണി മാ​ർ​ട്ടി​ന്‍റെ നേ​തൃത്വ​ത്തി​ൽ നാ​ട്ടു​കാ​രും ചേ​ർ​ന്ന് മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ക​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ വ​ന്നാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.


മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടു​പി​ടി​ക്കു​മെ​ന്നും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വാ​ർ​ഡ് മെം​ബ​ർ ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ പറഞ്ഞു.