മു​ണ്ട​ക്ക​യം വ്യാ​കു​ല​മാ​താ ഫൊ​റോ​ന പ​ള്ളി സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം
Sunday, August 25, 2024 11:27 PM IST
മു​ണ്ട​ക്ക​യം: വ്യാ​കു​ല​മാ​താ ഫൊ​റോ​ന പ​ള്ളി​യി​ലെ സു​വ​ർ​ണ​ജൂബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തുട​ക്ക​മാ​യി. കാ​ഞ്ഞി​ര​പ്പ​ള്ളി രൂപ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്സ്‌ മ​ണ്ണം​പ്ലാ​ക്ക​ൽ ജൂബി​ലി കൊ​ടി​യു​യ​ർ​ത്തി. തു​ട​ർ​ന്ന് ജൂ​ബി​ലി തി​രി​തെ​ളി​ച്ചു.

വി​കാ​രി ഫാ. ​ജ​യിം​സ് മു​ത്ത​നാ​ട്ടിന്‍റെ നേ​തൃ​ത്വ​ത്തി​ൽ182 ദി​വ​സ​ങ്ങ​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.


2025 ഫെ​ബ്രു​വ​രി 22ന് ​വൈ​കു​ന്നേ​രം 6.30ന് ​സു​വ​ർ​ണ ജൂ​ബി​ലി മ​ഹാ​സ​മ്മേ​ള​നം ന​ട​ക്കും. ച​ട​ങ്ങി​ൽ മാ​ർ ജോ​സ് പു​ളി​ക്ക​ൽ ജൂബി​ലി സ്മാ​ര​ക ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കും. നാ​ളെ രാ​വി​ലെ ആ​റി​ന് ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ 38 കൂ​ട്ടാ​യ്മ​യി​ലെ വ​നി​താ ലീ​ഡേ​ഴ്സ് ഒരു​മി​ക്കും.