ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍ട്ട് പ്ര​സി​ദ്ധീ​ക​രി​ക്ക​ണം
Sunday, August 25, 2024 7:49 AM IST
ച​ങ്ങ​നാ​ശേ​രി: ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍ട്ട് ഉ​ട​ന്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും ശു​പാ​ര്‍ശ​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ ലാ​റ്റി​ന്‍ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മേ​രി മൗ​ണ്ട് റോ​മ​ന്‍ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ യൂ​ണി​റ്റി​ല്‍ പ്ര​തി​ഷേ​ധ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.


യോ​ഗ​ത്തി​ല്‍ കെ​എ​ല്‍സി​എ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ജു ജോ​ഷി ക​രി​മാ​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ര്‍ണാ​ഡ് ലോ​ബോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ​യ​പു​രം രൂ​പ​ത പ്ര​സി​ഡ​ന്‍റ് എ​ബി കു​ന്നേ​ല്‍പ​റ​മ്പി​ല്‍, വി​കാ​രി ഫാ. ​മാ​ത്യു ഒ​ഴ​ത്തി​ല്‍, പൂ​വം ബേ​ബി, പി.​റ്റി. തോ​മ​സ്, ജോ​ണ്‍ ലോ​ബോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.