പാ​​ലം അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ൽ; മു​​ന്ന​​റി​​യി​​പ്പു​​മാ​​യി നാ​​ട്ടു​​കാ​​ർ
Sunday, August 25, 2024 7:47 AM IST
ക​​റു​​ക​​ച്ചാ​​ൽ: പാ​​ലം അ​​പ​​ക​​ട​​വ​​സ്ഥ​​യി​​ലാ​​ണ്. യാ​​ത്ര​​ക്കാ​​ർ സൂ​​ക്ഷി​​ക്കു​​ക. മു​​ന്ന​​റി​​യി​​പ്പ് ക​​ങ്ങ​​ഴ പ​​ഞ്ചാ​​യ​​ത്തി​​ലെ 12-ാം വാ​​ർ​​ഡ് നി​​വാ​​സി​​ക​​ളു​​ടേ​​താ​​ണ്. പ​​ഞ്ചാ​​യ​​ത്ത് 12-ാം വാ​​ർ​​ഡി​​ലെ ഇ​​ല​​യ്ക്കാ​​ട്- ത​​ണ്ണി​​പ്പാ​​റ റോ​​ഡി​​ലെ അ​​രീ​​ക്ക​​ൽ തോ​​ടി​​നു മു​​ക​​ളി​​ലെ പാ​​ലം അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ലാ​​യി​​ട്ട് നാ​​ളേ​​റെ​​യാ​​യി. വ​​ർ​​ഷ​​ങ്ങ​​ൾ പ​​ഴ​​ക്ക​​മു​​ള്ള പാ​​ല​​ത്തി​​ന്റെ അ​​ടി​​ഭാ​​ഗ​​ത്തെ കോ​​ൺ​​ക്രീ​​റ്റു​​ക​​ൾ അ​​ട​​ർ​​ന്നു മാ​​റി ക​​മ്പി​​ക​​ൾ തെ​​ളി​​ഞ്ഞി​​ട്ട് നാ​​ളു​​ക​​ൾ വ​​ള​​രെ​​യാ​​യെ​​ങ്കി​​ലും പു​​ന​​ർ​​നി​​ർ​​മാ​​ണ ന​​ട​​പ​​ടി​​ക​​ൾ അ​​ധി​​കൃ​​ത​​രു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്നി​​ല്ലെ​​ന്നു നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു.

പാ​​ല​​ത്തി​​ന്‍റെ ഇ​​രു​​വ​​ശ​​ത്തും ക​​രി​​ങ്ക​​ല്ലി​​ന് കെ​​ട്ടി​​യ സം​​ര​​ക്ഷ​​ണ ഭി​​ത്തി​​ക​​ളും ത​​ക​​ർ​​ച്ചാ​​വ​​സ്ഥ​​യി​​ലാ​​ണ്. വെ​​ള്ളം കു​​ത്തി​​യൊ​​ഴു​​കി പാ​​ല​​ത്തി​​ന്‍റെ ചു​​വ​​ടു​​ഭാ​​ഗ​​ത്ത് മ​​ണ്ണ് പൂ​​ർ​​ണ​​മാ​​യും ഒ​​ലി​​ച്ചു​​പോ​​യ അ​​വ​​സ്ഥ​​യി​​ലാ​​ണ്. പാ​​ല​​ത്തി​​ന​​ടി​​യി​​ലെ കോ​​ൺ​​ക്രീ​​റ്റ് പാ​​ളി​​ക​​ൾ അ​​ട​​ർ​​ന്ന് തോ​​ട്ടി​​ലേ​​ക്ക് പ​​തി​​ക്കു​​ന്ന​​ത് പ​​തി​​വാ​​ണെ​​ന്നും നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു. കോ​​ൺ​​ക്രീ​​റ്റി​​നു​​പ​​യോ​​ഗി​​ച്ച ക​​മ്പി​​ക​​ൾ മി​​ക്ക​​തും തു​​രു​​മ്പെ​​ടു​​ത്ത് ദ്ര​​വി​​ച്ചു തു​​ട​​ങ്ങി.


ടി​​പ്പ​​ർ​​ലോ​​റി അ​​ട​​ക്കം വ​​ലി​​യ ഭാ​​ര​​വാ​​ഹ​​ന​​ങ്ങ​​ൾ സ​​ഞ്ച​​രി​​ക്കു​​ന്ന പാ​​ലം പ​​രി​​ശോ​​ധി​​ച്ച് വേ​​ണ്ട ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കാ​​ൻ വൈ​​ക​​രു​​തെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ആ​​വ​​ശ്യം.