സാ​​മൂ​​ഹ്യ-​​സാ​​മു​​ദാ​​യി​​ക രം​​ഗ​​ങ്ങ​​ളി​​ലെ സ​​ജീ​​വ സാ​​ന്നി​​ധ്യം മ​​ത്താ​​യിസാർ വി​​ട​​വാ​​ങ്ങി
Sunday, August 25, 2024 7:47 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ക​​ലാ, സാ​​മൂ​​ഹ്യ, സാ​​മു​​ദാ​​യി​​ക, സാം​​സ്‌​​കാ​​രി​​ക രം​​ഗ​​ങ്ങ​​ളി​​ലെ നി​​സ്വാ​​ര്‍ഥ സേ​​വ​​ക​​ന്‍ വെ​​രൂ​​ര്‍ ഇ​​ന്‍ഡ​​സ്ട്രി​​യ​​ല്‍ ന​​ഗ​​ര്‍ എം.​​ഒ. മ​​ത്താ​​യി മാ​​റാ​​ട്ടു​​ക​​ളം (മത്തായിസാർ-91) ഓ​​ര്‍മ​​യാ​​യി. നാ​​ല​​ര പ​​തി​​റ്റാ​​ണ്ടു​​കാ​​ലം മ​​താ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്ന ഇ​​ദ്ദേ​​ഹം മി​​ക​​ച്ച സം​​ഘാ​​ട​​ക​​നും സ​​ഭാ​​സ്‌​​നേ​​ഹി​​യും നാ​​ട​​ക​​സം​​വി​​ധാ​​യ​​ക​​നും ന​​ട​​നു​​മാ​​യി​​രു​​ന്നു.

എ​​സ്ബി കോ​​ള​​ജി​​ല്‍നി​​ന്നും സാ​​മ്പ​​ത്തി​​ക​​ശാ​​സ്ത്ര​​ത്തി​​ല്‍ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം നേ​​ടി വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ല്‍ ജോ​​ലി​​ക്കു പ്ര​​വേ​​ശി​​ച്ച അ​​ദ്ദേ​​ഹം വി​​വി​​ധ രം​​ഗ​​ങ്ങ​​ളി​​ലെ ക​​ര്‍മ​​നി​​ര​​ത​​മാ​​യ സാ​​ന്നി​​നി​​ധ്യ​​മാ​​യി​​രു​​ന്നു. ചെ​​റു​​പ്പ​​കാ​​ല​​ത്ത് ചെ​​ത്തി​​പ്പു​​ഴ സി​​എം​​ഐ ആ​​ശ്ര​​മ​​വു​​മാ​​യി അ​​ടു​​ത്തി​​ട​​പ​​ഴ​​കി ജീ​​വി​​ച്ച ഇ​​ദ്ദേ​​ഹ​​ത്തി​​ന് പൗ​​ര​​സ്ത്യ സ​​ഭാ​​ശ്രേ​​ഷ്ഠ​​നാ​​യ റ​​വ. ഡോ. ​​പ്ലാ​​സി​​ഡ​​ച്ച​​ന്‍റെ​​യും മ​​റ്റ് സ​​ഭാ​​ശ്രേ​​ഷ്ഠ​​ന്മാ​​രു​​ടെ​​യും സാ​​മീ​​പ്യ​​വും ശി​​ക്ഷ​​ണ​​വും നേ​​ടാ​​ന്‍ ക​​ഴി​​ഞ്ഞു.

ചെ​​ത്തി​​പ്പു​​ഴ സോ​​ഷ്യ​​ല്‍ ആ​​ക്‌​​ഷ​​ന്‍ ഫോ​​റ​​ത്തി​​ന്‍റെ പ്ര​​ഥ​​മ​​പ്ര​​സി​​ഡ​​ന്‍റ് എ​​ന്ന നി​​ല​​യി​​ല്‍ 1965-70 കാ​​ല​​ഘ​​ട്ട​​ങ്ങ​​ളി​​ല്‍ ഡ​​യ​​റ​​ക്ട​​റാ​​യി​​രു​​ന്ന ഫാ. ​​ഫെ​​ലി​​ക്‌​​സ് സി​​എം​​ഐ​​യോ​​ടൊ​​പ്പം യു​​വ​​ജ​​ന​​ങ്ങ​​ളു​​ടെ വ്യ​​ക്തി​​ത്വ വി​​ക​​സ​​ന​​ത്തി​​ന് ഉ​​ത​​കു​​ന്ന വി​​വി​​ധ ക​​ലാ​​സാ​​ഹി​​ത്യ സാം​​സ്‌​​കാ​​രി​​ക, ആ​​ധ്യാ​​ത്മീ​​ക പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ക്ക് നേ​​തൃ​​ത്വം ന​​ല്‍കാ​​ന്‍ എം.​​ഒ. മ​​ത്താ​​യി​​ക്ക് ക​​ഴി​​ഞ്ഞു.

എ​​സ്ബി, അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജു​​ക​​ളി​​ലെ സി​​എ​​സ്എം യൂ​​ണി​​റ്റി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ പ​​ല​​ഗ്രാ​​മ​​ങ്ങ​​ളെ​​യും ദ​​ത്തെ​​ടു​​ത്ത് അ​​വ​​രു​​ടെ സ​​മ​​ഗ്ര വി​​ക​​സ​​നം ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തി​​നും ഇ​​ദ്ദേ​​ഹം മു​​ന്‍നി​​ര​​യി​​ല്‍നി​​ന്ന് പ്ര​​വ​​ര്‍ത്തി​​ച്ചു.


വി​​വാ​​ഹ​​ശേ​​ഷം ചെ​​ത്തി​​പ്പു​​ഴ​​യി​​ല്‍നി​​ന്നും ഇ​​ന്‍ഡ​​സ്ട്രി​​യ​​ല്‍ ന​​ഗ​​റി​​ലേ​​ക്ക് താ​​മ​​സം മാ​​റ്റി​​യ അ​​ദ്ദേ​​ഹം 1976 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ വെ​​രൂ​​ര്‍ ഇ​​ട​​വ​​ക​​യി​​ലും പ​​രി​​സ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ഇ​​ന്‍ഡ​​സ്ട്രി​​യ​​ല്‍ ഫാ​​ക്ട​​റി​​ക​​ളി​​ലെ കാ​​ര്‍ബ​​ണ്‍ മൂ​​ല​​മു​​ണ്ടാ​​യ പ​​രി​​സ്ഥി​​തി പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ക്കെ​​തി​​രേ ന​​ട​​ന്ന ജ​​ന​​കീ​​യ പ്ര​​ക്ഷോ​​ഭ​​ത്തി​​ലെ മു​​ന്ന​​ണി പോ​​രാ​​ളി​​യാ​​യി​​രു​​ന്നു.

ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സി​​എ​​ല്‍ടി ആ​​ദ്യ​​ബാ​​ച്ച് അം​​ഗ​​മാ​​യ അ​​ദ്ദേ​​ഹം സ​​ത്യ​​ദ​​ര്‍ശ​​ന​​മാ​​ല​​യു​​ടെ എ​​ഡി​​റ്റ​​റാ​​യും പ്ര​​വ​​ര്‍ത്തി​​ച്ചി​​ട്ടു​​ണ്ട്. മാ​​റാ​​ട്ടു​​ക​​ളം കു​​ടും​​ബ​​യോ​​ഗ​​ത്തി​​ന്‍റെ പ്ര​​സി​​ഡ​​ന്‍റും മാ​​റാ​​ട്ടു​​ക​​ളം കു​​ടും​​ബ​​ച​​രി​​ത്ര പു​​സ്ത​​ക​​ത്തി​​ന്‍റെ ചീ​​ഫ് എ​​ഡി​​റ്റ​​റു​​മാ​​യി​​രു​​ന്നു.

ആ​​മോ​​സും സാ​​മൂ​​ഹ്യ നീ​​തി​​യും, ത​​ത്വ​​ചി​​ന്ത​​ക​​ള്‍ ക​​വി​​ത​​ക​​ളി​​ലൂ​​ടെ, അ​​വ​​ര​​വ​​നെ ക്രൂ​​ശി​​ച്ചു, ഓ​​ട്ട​​പ്ര​​ദി​​ക്ഷ​​ണം സു​​വി​​ശേ​​ഷ​​ങ്ങ​​ളി​​ലൂ​​ടെ, ലോ​​ക​​ചി​​ന്ത​​ക​​ള്‍ ക​​വി​​ത​​ക​​ളി​​ലൂ​​ടെ തു​​ട​​ങ്ങി​​യ​​വ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ശ്ര​​ദ്ധേ​​യ​​മാ​​യ കൃ​​തി​​ക​​ളാ​​ണ്. ബൈ​​ബി​​ള്‍ നാ​​ട​​ക​​ങ്ങ​​ളി​​ല്‍ വി​​ശു​​ദ്ധ പ​​ത്രോ​​സ്, വി​​ശു​​ദ്ധ യൗ​​സേ​​പ്പ്, യേ​​ശു​​ക്രി​​സ്തു തു​​ട​​ങ്ങി​​യ വേ​​ഷ​​ങ്ങ​​ളണി​​ഞ്ഞി​​ട്ടു​​ണ്ട്.

സംസ്കാരം ഇന്ന് രണ്ടിന് വെരൂർ സെന്‍റ് ജോസഫ് പള്ളിയിൽ.