മു​​​ക്കു​​​പ​​​ണ്ടം പ​​​ണ​​​യം​​​വ​​​ച്ച് പ​​​ണം ത​​​ട്ടി​​​യ കേ​​​സി​​​ൽ ര​​​ണ്ടു​​​പേ​​​ർ അ​​​റ​​​സ്റ്റി​​​ൽ
Sunday, August 25, 2024 7:47 AM IST
വൈ​​​ക്കം: വി​​​വി​​​ധ സ്വ​​​കാ​​​ര്യ പ​​​ണ​​​മി​​​ട​​​പാ​​​ട് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ മു​​​ക്കു​​​പ​​​ണ്ടം പ​​​ണ​​​യം വ​​​ച്ചു പ​​​ണം ത​​​ട്ടി​​​യ കേ​​​സി​​​ൽ ര​​​ണ്ടു പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. മൂ​​​വാ​​​റ്റു​​​പു​​​ഴ ആ​​​നി​​​ക്കാ​​​ട് പാ​​​ണ്ട​​​ൻ​​​പാ​​​റ​​​യി​​​ൽ രാ​​​കേ​​​ഷ് (42), കോ​​​ത​​​മം​​​ഗ​​​ലം പാ​​​റേ​​​ക്കു​​​ടി​​​ചാ​​​ലി​​​ൽ സി.​​​എ. ബി​​​ജു(46) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് വൈ​​​ക്കം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. രാ​​​കേ​​​ഷ് വൈ​​​ക്ക​​​ത്ത് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ര​​​ണ്ടു സ്വ​​​കാ​​​ര്യ പ​​​ണ​​​മി​​​ട​​​പാ​​​ട് സ്ഥാ​​​പ​​​ന​​​ത്തി​​​ൽ 32 ഗ്രാ​​​മോ​​​ളം തൂ​​​ക്കം വ​​​രു​​​ന്ന മു​​​ക്കു​​​പ​​​ണ്ടം പ​​​ണ​​​യം വ​​​ച്ച് ഒ​​​രു ല​​​ക്ഷ​​​ത്തി​​​ല്‍പ​​​രം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഒ​​​രു പ​​​ണ​​​മി​​​ട​​​പാ​​​ട് സ്ഥാ​​​പ​​​ന​​​ത്തി​​​ൽ മു​​​ക്കു​​​പ​​​ണ്ട​​​മാ​​​യ ര​​​ണ്ട് വ​​​ള പ​​​ണ​​​യം വ​​​ച്ച് 45,000 രൂ​​​പ​​​യും, വൈ​​​ക്കം ബ​​​സ്‌​​​സ്റ്റാ​​​ൻ​​​ഡി​​​ന് സ​​​മീ​​​പ​​​മു​​​ള്ള മ​​​റ്റൊ​​​രു പ​​​ണ​​​മി​​​ട​​​പാ​​​ട് സ്ഥാ​​​പ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് ര​​​ണ്ട് ത​​​വ​​​ണ​​​ക​​​ളാ​​​യി 66,000 രൂ​​​പ​​​യു​​​മാ​​​ണ് ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ത്‌.

അ​​​ധി​​​കൃ​​​ത​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ത് മു​​​ക്കു​​​പ​​​ണ്ട​​​മാ​​​ണെ​​​ന്ന് തി​​​രി​​​ച്ച​​​റി​​​യു​​​ക​​​യും തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. പ​​​രാ​​​തി​​​യെ തു​​​ട​​​ർ​​​ന്ന് വൈ​​​ക്കം പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ക​​​യും തു​​​ട​​​ർ​​​ന്ന് രാ​​​കേ​​​ഷി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.


തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ പ​​​ണ​​​യം വ​​​യ്ക്കാ​​​ൻ മു​​​ക്കു​​​പ​​​ണ്ടം ന​​​ൽ​​​കി​​​യ​​​തും കൂ​​​ടാ​​​തെ വ്യാ​​​ജ ആ​​​ധാ​​​ർ കാ​​​ർ​​​ഡ് നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കി​​​യ​​​തും ബി​​​ജു​​​വാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തു​​​ക​​​യും തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ ശ​​​ക്ത​​​മാ​​​യ തെ​​​ര​​​ച്ചി​​​ലി​​​ല്‍ ഇ​​​യാ​​​ളെ പെ​​​രു​​​മ്പാ​​​വൂ​​​രി​​​ൽ​​​നി​​​ന്നും പി​​​ടി​​​കൂ​​​ടു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

ബി​​​ജു​​​വി​​​നെ​​​തി​​​രേ ത​​​ടി​​​യി​​​ട്ട​​​പ​​​റ​​​മ്പ്, വീ​​​യ​​​പു​​​രം, ക​​​ന​​​ക​​​ക്കു​​​ന്ന്, അ​​​മ്പ​​​ല​​​പ്പു​​​ഴ, പ​​​ന്ത​​​ളം, ഏ​​​റ്റു​​​മാ​​​നൂ​​​ർ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ക്രി​​​മി​​​ന​​​ൽ കേ​​​സ് നി​​​ല​​​വി​​​ലു​​​ണ്ട്. പ്ര​​​തി​​​ക​​​ളെ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി.