റോ​​ഡി​​ലെ കു​​ഴി അ​​പ​​ക​​ട​​ക്കെ​​ണി​​യാ​​കു​​ന്നു
Sunday, August 25, 2024 7:47 AM IST
പെ​​രു​​വ: ആ​​ധു​​നി​​ക നി​​ല​​വാ​​ര​​ത്തി​​ല്‍ നി​​ര്‍മി​​ച്ച റോ​​ഡി​​ലെ കു​​ഴി അ​​പ​​ക​​ട​​ക്കെ​​ണി​​യാ​​കു​​ന്നു. ആ​​ല​​പ്പു​​ഴ - മ​​ധു​​ര സം​​സ്ഥാ​​ന ഹൈ​​വേ​​യി​​ല്‍ പെ​​രു​​വ - ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് റൂ​​ട്ടി​​ല്‍ മു​​ള​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്തോ​​ഫീ​​സി​​ന് സ​​മീ​​പ​​മാ​​ണ് വ​​ലി​​യ കു​​ഴി രൂ​​പ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന യാ​​ത്ര​​ക്കാ​​രാ​​ണ് കു​​ഴി​​യി​​ല്‍ അ​​പ​​ക​​ട​​ത്തി​​ല്‍പ്പെ​​ടു​​ന്ന​​ത്.

ന​​ല്ല റോ​​ഡി​​ലൂ​​ടെ വേ​​ഗത്തിലെ​​ത്തു​​ന്ന ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന യാ​​ത്ര​​ക്കാ​​ര്‍ അ​​ടു​​ത്ത് വ​​രു​​മ്പോ​​ഴാ​​ണ് കു​​ഴി ശ്ര​​ദ്ധ​​യി​​ല്‍പ്പെ​​ടു​​ന്ന​​ത്. വാ​​ട്ട​​ര്‍ അ​​ഥോ​​റി​​റ്റി​​യു​​ടെ പൈ​​പ്പ് പൊ​​ട്ടി​​യ​​ത് ന​​ന്നാ​​ക്കി​​യ സ്ഥ​​ല​​ത്താ​​ണ് കു​​ഴി രൂ​​പ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. ഇ​​ത് കോ​​ണ്‍ക്രീ​​റ്റ് ചെ​​യ്‌​​തെ​​തെ​​ങ്കി​​ലും ഒ​​രാ​​ഴ്ച്ച​​യ്ക്കു​​ള്ളി​​ല്‍ ഇ​​ള​​കി​​പോ​​യി വ​​ലി​​യ കു​​ഴി​​യാ​​യി മാ​​റി.


കൂ​​ടാ​​തെ ഈ ​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍ നി​​ര​​വ​​ധി സ്ഥ​​ല​​ത്താ​​ണ് പൈ​​പ്പ് പൊ​​ട്ടി ടാ​​ര്‍ ഇ​​ള​​കി പോ​​യി​​രി​​ക്കു​​ന്ന​​ത്. എ​​ത്ര​​യും വേ​​ഗം കു​​ഴി​​യ​​ട​​ച്ചു ഗ​​താ​​ഗ​​തം സു​​ഗ​​മ​​മാ​​ക്ക​​ണ​​മെ​​ന്ന് നാ​​ട്ടു​​കാ​​രും യാ​​ത്ര​​ക്കാ​​രും ആ​​വ​​ശ്യ​​പ്പെ​​ട്ടു.