ഷീ ​ടോ​യ്‌ല​റ്റും വി​ശ്ര​മകേ​ന്ദ്ര​വും ഉദ്ഘാടനം ചെയ്തു
Sunday, August 25, 2024 7:28 AM IST
കു​റി​ച്ചി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ര്‍ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി കു​റി​ച്ചി പ​ഞ്ചാ​യ​ത്ത് ഇ​ത്തി​ത്താ​നം ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ ട്രാ​ന്‍ക്യു​ലി​റ്റി റൂം​സ് എ​ന്ന പേ​രി​ല്‍ ഷീ ​ടോ​യ്‌ല​റ്റും വി​ശ്ര​മകേ​ന്ദ്ര​വും പൂ​ര്‍ത്തീ​ക​രി​ച്ചു. ആ​ര്‍ത്ത​വ ദി​ന​ങ്ങ​ളി​ല്‍ സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന പി​രി​മു​റു​ക്കം കു​റ​യ്ക്കാ​നാ​യു​ള്ള വി​ശ്ര​മ​മു​റി​ക​ളും പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു.

കു​ട്ടി​ക​ള്‍ക്ക് വീ​ടി​ന് സ​മാ​ന്ത​ര​മാ​യി തോ​ന്നു​വി​ധം പ്ര​ത്യേ​ക ബ്ലോ​ക്കാ​യാ​ണു പ​ദ്ധ​തി രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി 12 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണു പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​കെ. വൈ​ശാ​ഖ് ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.


സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ കെ.​ജി. രാ​ജ്‌​മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ ഹൈ​ഡ്മി​സ്ട്ര​സ് എ​സ്. അ​ശ്വ​തി, പ്രി​ന്‍സി​പ്പ​ല്‍ വി.​ജെ. വി​ജ​യ​കു​മാ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ജോ​ജ്, സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ ബി​നു സോ​മ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.