വ്യ​​ക്തി​​ഗ​​ത പ്ര​​ശ്‌​​ന​​ങ്ങ​​ള്‍​ക്കൊ​​പ്പം പൊ​​തു​​പ്ര​​ശ്‌​​ന​​ങ്ങ​​ള്‍​ക്കും പ​​രി​​ഹാ​​രം കാ​​ണാ​​ന്‍ സാ​​ധി​​ച്ചു: മ​​ന്ത്രി എം.​​ബി. രാ​​ജേ​​ഷ്
Sunday, August 25, 2024 3:47 AM IST
കോ​​ട്ട​​യം: വ്യ​​ക്തി​​ഗ​​ത പ്ര​​ശ്‌​​ന​​ങ്ങ​​ള്‍​ക്കൊ​​പ്പം പൊ​​തു​​പ്ര​​ശ്‌​​ന​​ങ്ങ​​ള്‍​ക്കും പ​​രി​​ഹാ​​രം കാ​​ണാ​​ൻ ത​​ദ്ദേ​​ശ അ​​ദാ​​ല​​ത്തി​​ലൂ​​ടെ സാ​​ധി​​ച്ച​​താ​​യി ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ മ​​ന്ത്രി എം.​​ബി. രാ​​ജേ​​ഷ്. അ​​തി​​ര​​മ്പു​​ഴ സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി പാ​​രി​​ഷ് ഹാ​​ളി​​ല്‍ ജി​​ല്ലാ ത​​ദ്ദേ​​ശ അ​​ദാ​​ല​​ത്ത് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.

ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ വ​​സ്തു​​നി​​കു​​തി, വാ​​ട​​ക എ​​ന്നി​​വ​​യു​​ടെ കു​​ടി​​ശി​​ക​​യ്ക്ക് കൂ​​ട്ടു​​പ​​ലി​​ശ ഈ​​ടാ​​ക്കി​​ല്ല. ലൈ​​ഫ് മി​​ഷ​​നി​​ല്‍ നി​​ര്‍​മി​​ക്കു​​ന്ന വീ​​ടു​​ക​​ള്‍​ക്ക് യു​​എ ന​​മ്പ​​റു​​ണ്ടെ​​ങ്കി​​ല്‍ അ​​വ​​സാ​​ന ഗ​​ഡു തു​​ക അ​​നു​​വ​​ദി​​ക്കാം തു​​ട​​ങ്ങി​​യ തീ​​രു​​മാ​​ന​​ങ്ങ​​ള്‍ അ​​ദാ​​ല​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഉ​​ണ്ടാ​​യ​​താ​​ണ്.

കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന പ​​രാ​​തി​​ക​​ള്‍​ക്ക് നി​​യ​​മ​​പ​​ര​​മാ​​യ മാ​​ര്‍​ഗ​​ത്തി​​ലൂ​​ടെ പ​​രി​​ഹാ​​രം കാ​​ണാ​​നാ​​ണ് അ​​ദാ​​ല​​ത്ത് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. ച​​ട്ട​​ങ്ങ​​ള്‍​ക്കും നി​​യ​​മ​​ങ്ങ​​ള്‍​ക്കും കാ​​ലോ​​ചി​​ത​​മാ​​യി ഉ​​ണ്ടാ​​കേ​​ണ്ട പ​​രി​​ഷ്‌​​കാ​​ര​​ങ്ങ​​ള്‍​ക്ക് അ​​ദാ​​ല​​ത്ത് സ​​ഹാ​​യ​​ക​​ര​​മാ​​കും. 106 ച​​ട്ട​​ങ്ങ​​ളി​​ലാ​​യി 381 ഭേ​​ദ​​ഗ​​തി​​ക​​ള്‍ വ​​രു​​ത്തേ​​ണ്ട ആ​​വ​​ശ്യ​​മു​​ണ്ടെ​​ന്ന് സ​​ര്‍​ക്കാ​​ര്‍ ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. അ​​ദാ​​ല​​ത്തു​​ക​​ള്‍ പൂ​​ര്‍​ണ​​മാ​​കു​​മ്പോ​​ള്‍ ഈ ​​ഭേ​​ദ​​ഗ​​തി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ല്‍ വ​​ര്‍​ധ​​ന​​യു​​ണ്ടാ​​കു​​മെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​തെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.


മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ന്‍. ജ​​യ​​രാ​​ജ്, എം​​എ​​ല്‍​എ​​മാ​​രാ​​യ മോ​​ന്‍​സ് ജോ​​സ​​ഫ്, മാ​​ണി സി. ​​കാ​​പ്പ​​ന്‍, സെ​​ബാ​​സ്റ്റ്യ​​ന്‍ കു​​ള​​ത്തു​​ങ്ക​​ല്‍, ജോ​​ബ് മൈ​​ക്കി​​ള്‍, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ബി​​ന്ദു, ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ​​വ​​കു​​പ്പ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡ​​യ​​റ​​ക്ട​​ര്‍ സീ​​റാം സാം​​ബ​​ശി​​വ​​റാ​​വു, ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ജോ​​ണ്‍ വി. ​​സാ​​മു​​വ​​ല്‍, പ​​ഞ്ചാ​​യ​​ത്ത് വ​​കു​​പ്പ് ഡ​​യ​​റ​​ക്ട​​ര്‍ (ഗ്രാ​​മം) ഡോ. ​​ദി​​നേ​​ശ​​ന്‍ ചെ​​റു​​വാ​​ട്ട് പ​​ഞ്ചാ​​യ​​ത്ത് അ​​സോ​​സി​​യേ​​ഷ​​ന്‍ സെ​​ക്ര​​ട്ട​​റി അ​​ജ​​യ​​ന്‍ കെ. ​​മേ​​നോ​​ന്‍, ബ്ളോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് അ​​സോ​​സി​​യേ​​ഷ​​ന്‍ സെ​​ക്ര​​ട്ട​​റി പി.​​വി. സു​​നി​​ല്‍, അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് അ​​മ്പ​​ല​​ക്കു​​ളം, ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ​​വ​​കു​​പ്പ് ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ ഷാ​​ജി ക്ല​​മ​​ന്‍റ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. അ​​ദാ​​ല​​ത്തി​​ല്‍ ഓ​​ണ്‍​ലൈ​​നാ​​യി 454 അ​​പേ​​ക്ഷ​​ക​​ള്‍ ല​​ഭി​​ച്ചി​​രു​​ന്നു.