ഡ്രോ​ണ്‍ അ​ധി​ഷ്ഠി​ത മെ​ഡി​ക്ക​ല്‍ ഡെ​ലി​വ​റി​യു​മാ​യി കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ല്‍
Sunday, August 25, 2024 3:47 AM IST
കോ​​ട്ട​​യം: തെ​​ക്ക​​ന്‍ കേ​​ര​​ള​​ത്തി​​ലെ ആ​​രോ​​ഗ്യ സേ​​വ​​ന​​രം​​ഗ​​ത്ത് പു​​തി​​യ അ​​ധ്യാ​​യം എ​​ഴു​​തി​​ച്ചേ​​ര്‍​ത്ത് കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി. കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യും സ്‌​​കൈ എ​​യ​​ര്‍ മൊ​​ബി​​ലി​​റ്റി​​യും ചേ​​ര്‍​ന്ന് തെ​​ക്ക​​ന്‍ കേ​​ര​​ള​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യി ഡ്രോ​​ണ്‍ വ​​ഴി മെ​​ഡി​​ക്ക​​ല്‍ ഡെ​​ലി​​വ​​റി ആ​​രം​​ഭി​​ച്ചു. കോ​​ട്ട​​യം ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ ആ​​രോ​​ഗ്യ സേ​​വ​​ന​​പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ കൂ​​ടു​​ത​​ല്‍ എ​​ളു​​പ്പ​​ത്തി​​ലാ​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് ഈ ​​അ​​ത്യാ​​ധു​​നി​​ക സേ​​വ​​നം.

ഏ​​റ്റ​​വും നൂ​​ത​​ന സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ നി​​ര്‍​മി​​ച്ചി​​രി​​ക്കു​​ന്ന ഡ്രോ​​ണി​​ന് 15 കി​​ലോ​​മീ​​റ്റ​​ര്‍ ദൂ​​രം​​വ​​രെ അ​​ഞ്ചു കി​​ലോ​​ഗ്രാ​​മോ​​ളം ഭാ​​ര​​മു​​ള്ള മെ​​ഡി​​ക്ക​​ല്‍ സാ​​ധ​​ന​​ങ്ങ​​ള്‍ വ​​ഹി​​ക്കാ​​ന്‍ ക​​ഴി​​യും. ഡ്രോ​​ണു​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ച്ച് ന​​ട​​ത്തു​​ന്ന ഈ ​​സേ​​വ​​ന​​ത്തി​​ലൂ​​ടെ ആ​​ശു​​പ​​ത്രി ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത് ഡെ​​ലി​​വ​​റി സ​​മ​​യം മ​​ണി​​ക്കൂ​​റു​​ക​​ളി​​ല്‍ നി​​ന്ന് 5-7 മി​​നി​​ട്ടി​​ലേ​​ക്ക് ഗ​​ണ്യ​​മാ​​യി കു​​റ​​യ്ക്കു​​ക എ​​ന്ന​​താ​​ണ്.

കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങ് മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ച​​ട​​ങ്ങി​​ന്‍റെ ഭാ​​ഗ​​മാ​​യി ആ​​ദ്യ പ​​രീ​​ക്ഷ​​ണം എ​​ന്ന നി​​ല​​യി​​ല്‍ കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ല്‍​നി​​ന്ന് ക​​ള​​ത്തി​​പ്പ​​ടി കാ​​രി​​ത്താ​​സ് ഫാ​​മി​​ലി ഹോ​​സ്പി​​റ്റ​​ലി​​ലേ​​ക്കും കൈ​​പ്പു​​ഴ കാ​​രി​​ത്താ​​സ് കെ​​എം​​എം ഹോ​​സ്പി​​റ്റ​​ലി​​ലേ​​ക്കും മ​​രു​​ന്നു​​ക​​ള്‍ എ​​ത്തി​​ച്ചു പ​​ദ്ധ​​തി​​ക്കു തു​​ട​​ക്ക​​മാ​​യി.


സ്‌​​കൈ എ​​യ​​ര്‍ മൊ​​ബി​​ലി​​റ്റി​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ചു ന​​ട​​ത്തു​​ന്ന പ​​ദ്ധ​​തി കോ​​ട്ട​​യ​​ത്തി​​ന്‍റെ ആ​​രോ​​ഗ്യ മേ​​ഖ​​ല​​യി​​ല്‍ വ​​ലി​​യ വ​​ഴി​​ത്തി​​രി​​വാ​​കു​​മെ​​ന്നും ഒ​​റ്റ​​പ്പെ​​ട്ട സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്കും മ​​റ്റും മ​​രു​​ന്നു​​ക​​ള്‍ , ലാ​​ബ് സാ​​മ്പി​​ളു​​ക​​ള്‍, ആ​​രോ​​ഗ്യ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ എ​​ന്നി​​വ എ​​ത്തി​​ക്കാ​​നും സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ ആ​​രോ​​ഗ്യ ജീ​​വി​​തം കൂ​​ടു​​ത​​ല്‍ മെ​​ച്ച​​പ്പെ​​ട്ട​​താ​​ക്കാ​​നും സ​​ഹാ​​യി​​ക്കു​​മെ​​ന്നും കാ​​രി​​ത്താ​​സ് ഡ​​യ​​റ​​ക്ട​​ര്‍ റ​​വ. ഡോ. ​​ബി​​നു കു​​ന്ന​​ത്ത് പ​​റ​​ഞ്ഞു.

ഡ്രോ​​ണു​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് പ​​ര​​മ്പ​​രാ​​ഗ​​ത ഗ​​താ​​ഗ​​ത രീ​​തി​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കാ​​ര്‍​ബ​​ണ്‍ ഉ​​പ​​യോ​​ഗം കു​​റ​​യ്ക്കാ​​ന്‍ സ​​ഹാ​​യി​​ക്കു​​ക​​യും കൂ​​ടു​​ത​​ല്‍ സു​​സ്ഥി​​ര​​മാ​​യ ആ​​രോ​​ഗ്യ സം​​വി​​ധാ​​ന​​ത്തി​​ന് വ​​ലി​​യ സം​​ഭാ​​വ​​ന ന​​ല്‍​കു​​ക​​യും ചെ​​യ്യു​​ന്നു. മെ​​ഡി​​ക്ക​​ല്‍ ഡെ​​ലി​​വ​​റി​​ക്ക് ഡ്രോ​​ണു​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​ലൂ​​ടെ ആ​​രോ​​ഗ്യ സേ​​വ​​ന​​ത്തി​​ന്‍റെ ഗു​​ണ​​മേ​​ന്മ വ​​ര്‍​ധി​​പ്പി​​ക്കാ​​നു​​ള്ള കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യു​​ടെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്ക് കൂ​​ടു​​ത​​ല്‍ ക​​രു​​ത്തു പ​​ക​​രും.