മു​​തി​​ർ​​ന്ന പ​​ഠി​​താ​​ക്ക​​ൾ ഏ​​ഴാം ത​​രം തു​​ല്യ​​താ പ​​രീ​​ക്ഷ എ​​ഴു​​തി
Sunday, August 25, 2024 3:47 AM IST
കോ​​ട്ട​​യം: പ​​ഠ​​നം മു​​ട​​ങ്ങി​​യ മു​​തി​​ർ​​ന്ന പ​​ഠി​​താ​​ക്ക​​ൾ​​ക്കാ​​യി സം​​സ്ഥാ​​ന സാ​​ക്ഷ​​ര​​താ മി​​ഷ​​ൻ അ​​ഥോ​​റി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന ഏ​​ഴാം​​ത​​രം തു​​ല്യ​​താ പ​​രീ​​ക്ഷ എ​​ഴു​​താ​​ൻ ഉ​​ത്സാ​​ഹ​​ത്തോ​​ടെ പ​​ഠി​​താ​​ക്ക​​ൾ. ശ​​നി, ഞാ​​യ​​ർ ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ക്കു​​ന്ന ഏ​​ഴാം ത​​രം തു​​ല്യ​​താ പ​​രീ​​ക്ഷ ജി​​ല്ല​​യി​​ലെ 14 പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​യി 78 പേ​​രാ​​ണ് എ​​ഴു​​തു​​ന്ന​​ത്. പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ പ​​ഠി​​താ​​ക്ക​​ളെ സ്വീ​​ക​​രി​​ച്ചു.


ഏ​​ഴാം ത​​ര​​ത്തി​​ന് മ​​ല​​യാ​​ളം, ഇം​​ഗ്ലീ​​ഷ്, ഹി​​ന്ദി, സാ​​മൂ​​ഹ്യ ശാ​​സ്ത്രം, അ​​ടി​​സ്ഥാ​​ന ശാ​​സ്ത്രം, ഗ​​ണി​​തം എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളി​​ലാ​​ണ് പ​​രീ​​ക്ഷ.

ഈ​​രാ​​റ്റു​​പേ​​ട്ട ഗ​​വ​​ൺ​​മെ​​ന്‍റ് എ​​ച്ച്എ​​സ്എ​​സി​​ൽ ന​​ട​​ന്ന ഏ​​ഴാം ത​​രം തു​​ല്യ​​താ പ​​രീ​​ക്ഷ​​യ്ക്ക് ജി​​ല്ലാ കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ പി.​​എം. അ​​ബ്ദു​​ൾ​​ക​​രീം ചോ​​ദ്യ​​പേ​​പ്പ​​ർ ന​​ൽ​​കി തു​​ട​​ക്കം കു​​റി​​ച്ചു.