ടി​വി റീ​ചാ​ർ​ജ് ചെ​യ്തി​ല്ല: ഒ​ൻ​പ​തുവ​യ​സു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി
Sunday, August 25, 2024 3:47 AM IST
ഹ​രി​പ്പാ​ട്: ടി​വി റീ​ചാ​ര്‍​ജ് ചെ​യ്തു​കൊ​ടു​ക്കാ​ത്ത​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ല്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. ഹ​രി​പ്പാ​ട് മു​ട്ടം എ​വി​ള​യി​ല്‍ ബാ​ബു -ക​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ കാ​ര്‍​ത്തി​ക് (9) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ചയാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കാ​ര്‍​ത്തി​ക് അ​മ്മ​യോ​ട് ടി​വി റീ​ചാ​ര്‍​ജ് ചെ​യ്യ​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ടി​രു​ന്നു.

വൈ​കുന്നേരമേ റീ​ച്ചാ​ര്‍​ജ് ചെ​യ്തുത​രാ​ന്‍ സാ​ധി​ക്കൂ എ​ന്ന് അ​മ്മ മ​റു​പ​ടി കൊ​ടു​ത്തു. ഉ​ട​ന്‍ത​ന്നെ കാ​ര്‍​ത്തി​ക് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കാ​ര്‍​ത്തി​ക് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ഇ​രി​ക്കെ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ മ​രി​ച്ചു.


മു​ട്ടം എ​ഥീ​ന്‍ വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. ക​രി​യി​ല​കു​ള​ങ്ങ​ര പോ​ലീ​സ് മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.