പ​റ​ത്താ​നം-​പു​ളി​ക്ക​ൽ കു​ടി​വെ​ള്ള​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നാ​ളെ
Sunday, August 25, 2024 3:46 AM IST
പാ​റ​ത്തോ​ട്: പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡ് പ​റ​ത്താ​നം-​പു​ളി​ക്ക​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം ഡ​യ​സ് മാ​ത്യു കോ​ക്കാ​ട്ട്, കു​ടി​വെ​ള്ള സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​എം. ര​വി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് കു​ട്ടി​ച്ച​ൻ കൊ​ച്ചു​പു​ര​യു​ടെ വ​സ​തി​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം ജ​ല​വി​ഭ​വ​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​ആ​ർ. അ​നു​പ​മ, കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​താ ര​തീ​ഷ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​കെ. ശ​ശി​കു​മാ​ർ, രേ​ഖ ദാ​സ്, ബി​ജോ​യി ജോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സാ​ജ​ൻ കു​ന്ന​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.


കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സം​യു​ക്ത പ​ദ്ധ​തി​യാ​യ ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി വ​ഴി 65 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്. ഇ​തി​ൽ 6,22,500 രൂ​പ ഗു​ണ​ഭോ​ക്തൃ വി​ഹി​ത​വു​മു​ണ്ട്. കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ത്ത് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ആ​വ​ശ്യ​ത്തി​നാ​ണ് പ​രി​ഹാ​ര​മാ​കു​ക​യെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കെ.​കെ. ഷി​ബു, നോ​ബി​ള്‍ കു​ര്യ​ന്‍, അ​പ്പ​ച്ച​ന്‍ കു​രീ​ക്കാ​ട്ട്, ഷി​ജു ചാ​ലി​ല്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.