സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പ്
Sunday, August 25, 2024 3:46 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: വി​ജ​യ​പു​രം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യും പൊ​ടി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്‌​സ് ഇ​ട​വ​ക പി​ഡി​സി​യും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജും ചേ​ര്‍​ന്ന് സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പ് സെ​ന്‍റ് ജോ​സ​ഫ്‌​സ് പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ത്തി. പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ​ശി​കു​മാ​ര്‍ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി​യും പി​ഡി​സി പ്ര​സി​ഡ​ന്‍റു​മാ​യ ഫാ. ​സ​ജി പൂ​വ​ത്തു​കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


വി​ജ​യ​പു​രം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​ഗ​സ്റ്റി​ന്‍ മേ​ച്ചേ​രി​യി​ല്‍, പി​ഡി​സി മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഫാ. ​വ​ര്‍​ഗീ​സ് ആ​ലു​ങ്ക​ല്‍, വാ​ര്‍​ഡം​ഗം ജോ​ണി​ക്കു​ട്ടി ഏ​ബ്ര​ഹാം മ​ഠ​ത്തി​ന​കം, പി​ഡി​സി സെ​ക്ര​ട്ട​റി ജ​യിം​സ് ക​ണ്ട​ത്തി​ല്‍, ഇ​ട​വ​ക സ​മി​തി സെ​ക്ര​ട്ട​റി ബെ​ന്നി പാ​മ്പാ​ടി​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക്യാ​ന്പി​ൽ 250 പേ​രു​ടെ കാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്തി.