വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
1459115
Saturday, October 5, 2024 7:14 AM IST
മട്ടന്നൂർ: വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. ഇന്നലെ വൈകുന്നേരം അഞ്ചോടെ മട്ടന്നൂർ പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു അപകടം. കണ്ണൂർ ഭാഗത്തു നിന്നും മട്ടന്നൂരിലേക്കു വരികയായിരുന്ന വാനും എതിരെ വരികയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
നിയന്ത്രണംവിട്ട വാൻ ബൈക്കിലിടിച്ച് എതിർദിശയിലെ നടപ്പാതയിലേക്കു പാഞ്ഞുകയറി. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.