ഇ-ചലാൻ അദാലത്ത് നാളെ മുതൽ
1458484
Wednesday, October 2, 2024 8:36 AM IST
തളിപ്പറമ്പ്: കേരള പോലീസും മോട്ടോർ വാഹന വകുപ്പും ഇ-ചലാൻ മുഖേന 2021 വർഷം മുതൽ നൽകിയിട്ടുള്ള ട്രാഫിക് പിഴകളിൽ യഥാസമയം അടയ്ക്കാൻ സാധികാത്തതും നിലവിൽ കോടതി യിലുള്ളതുമായ ചലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശിപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള ചലാനുകൾ തീർപ്പാക്കുന്നതിനായി കണ്ണൂർ റൂറൽ ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും (എൻഫോഴ്സ്മെന്റ് വിഭാഗം) സംയുക്തമായി ഇ-ചെലാൻ അദാലത്ത് സംഘടിപ്പിക്കുന്നു.
തളിപ്പറമ്പ സബ് ആർടിഒ ഓഫീസ് 'റോഡ് സുരക്ഷ പരിശീലന ഹാളിൽ 3, 4, 5 ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന അദാലത്തിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ പൊതുജനങ്ങൾക്ക് നേരിട്ട് എത്തി പിഴ ഒടുക്കാവുന്നതാണ്.
പ്രസ്തുത അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 9495365528 (പോലീസ്), 9188963113 (മോട്ടോർ വാഹന വകുപ്പ്) എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. പിഴ ഒടുക്കുന്നതിനായി എടിഎം കാർഡ്, യുപിഐ സൗകര്യം മാത്രമേ ലഭ്യമാവുകയുള്ളൂ.