റിസോര്‍ട്ടിലെ നീന്തൽക്കുളത്തിൽ യുവാവ് മുങ്ങിമരിച്ചു
1458500
Wednesday, October 2, 2024 11:07 PM IST
ചെറുപുഴ: ജോസ്ഗിരിയിലെ റിസോര്‍ട്ടിലെ നീന്തൽക്കുളത്തിൽ വിനോദ യാത്രയ്ക്കെത്തിയ യുവാവ് മുങ്ങിമരിച്ചു. കണ്ണപുരം സ്വദേശി ദൃശ്യന്‍ (28)ആണ് മരിച്ചത്. ജോസ്ഗിരിയിലെ സെർവോസോണിക്ക് റിസോർട്ടിലായിരുന്നു സംഭവം. കണ്ണപുരം തൃക്കോത്തെ എലിയൻ വീട്ടിൽ ഗിരീശൻ-മായ ദന്പതികളുടെ മകനാണ്.
ഇന്നലെ പുലർച്ചെ 3.30 ഓടെ കുളിക്കാൻ ഇറങ്ങിയതാണ്. സുഹൃത്തുക്കൾ ഉടൻ തന്നെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി. ബില്‍ഡിംഗ് സൂപ്പര്‍വൈസറായ ദൃശ്യന്‍ ചൊവ്വാഴ്ചയാണ് സുഹൃത്തുക്കളോടൊപ്പം ജോസ്ഗിരിയിലെ റിസോര്‍ട്ടില്‍ വിനോദയാത്രയ്ക്ക് എത്തിയത്.