ഉന്തുവണ്ടിയുമായി കെസിവൈഎം; ക്ലീനായി വിനോദ സഞ്ചാര കേന്ദ്രങ്ങൾ
1458897
Friday, October 4, 2024 6:28 AM IST
തലശേരി: കെസിവൈഎം തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 19 വിനോദ സഞ്ചാര കേന്ദ്രങ്ങൾ ശുചീകരിച്ചു. ഉന്തുവണ്ടി എന്ന് പേരിട്ടിരുന്ന പരിപാടി ഹരിത കേരളമിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണു നടത്തിയത്.
പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ അച്ചൻകല്ല് വെള്ളച്ചാട്ടം, കമ്പല്ലൂർ ആയന്നൂർ തീരം, പൈതൽമല, പാലക്കയംത്തട്ട്, ഓടക്കൊല്ലി ഗുഹ, അഴിത്തല ബീച്ച്, താബോർ മല, കൊട്ടക്കാനം, കുഞ്ഞിപ്പറമ്പ് ഗുഹ, വൈതൽക്കുണ്ട് വെള്ളച്ചാട്ടം, ഏലപ്പീടിക, എടക്കാനം പാർക്ക്, ഇരിട്ടി ഗ്രീൻലീഫ് പാർക്ക്, ആറളം വന്യജീവി സങ്കേതം, കാസർഗോഡ് ബീച്ച്, മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി കുടിയേറ്റ മ്യൂസിയം, റാണിപുരം, തലശേരി സീവ്യൂ പാർക്ക്, പയ്യാമ്പലം ബീച്ച്, കാഞ്ഞിരക്കൊല്ലി, ശശിപ്പാറ എന്നീ കേന്ദ്രങ്ങളാണ് എഴുന്നൂറിലധികം കെസിവൈഎം പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ചത്.
അതിരൂപത പ്രസിഡന്റ് ജോയൽ പുതുപ്പറമ്പിൽ, അതിരൂപത ഡയറക്ടർ ഫാ. അഖിൽ മുക്കുഴി, ജനറൽ സെക്രട്ടറി അബിൻ വടക്കേക്കര, ട്രഷറർ എമിൽ നെല്ലംകുഴി, ഹരിതകേരളം മിഷൻ ജില്ല കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ,
ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എം. സുനിൽകുമാർ, ഡിടിപിസി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ, എസ്എംവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി അഖിൽ ചാലിൽ പുത്തൻപുരയിൽ, സംസ്ഥാന സിൻഡിക്കേറ്റ് വിപിൻ ജോസഫ്, റോസ് തോട്ടത്തിൽ,
വൈസ് പ്രസിഡന്റുമാരായ ബിബിൻ പീടിയേക്കൽ, ഗ്ലോറിയ കൂനാനിക്കൽ, സെക്രട്ടറിമാരായ പി.ജെ. ജോയൽ, അഖിൽ നെല്ലിക്കൽ, അപർണ സോബി, സോന സാബു ചിറയിൽ, ഫൊറോന പ്രസിഡന്റുമാർ, ഡയറക്ടർമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.