പദ്ധതികള്‍ നിലനിര്‍ത്താന്‍ ജനകീയ ഇടപെടല്‍ ഉണ്ടാകണം: സ്പീക്കര്‍
1458661
Thursday, October 3, 2024 5:50 AM IST
കതിരൂർ: സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ നിലനിര്‍ത്താന്‍ ജനകീയ ഇടപെടല്‍ ഉണ്ടാകണമെന്ന് സ്പീക്കര്‍ എ.എൻ.ഷംസീർ.വിദ്യാര്‍ഥികളും പൊതു ജനങ്ങളും ഈ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. എംഎൽ ഫണ്ടിൽനിന്നുള്ള ഒരു കോടി രൂപ ചെലവിൽ മണ്ഡലത്തിലെ കതിരൂർ ടൗണിൽ നടപ്പാക്കുന്ന സൗന്ദര്യവത്കരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സ്പീക്കർ.
പഞ്ചായത്ത് പ്രസിഡന്റ് പി.പി. സനില്‍ അധ്യക്ഷത വഹിച്ചു. കതിരൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥികളും ഹരിത കര്‍മസേനാംഗങ്ങളും ചേര്‍ന്ന് തയാറാക്കിയ എല്‍ഇഡി ബള്‍ബ് വിതരണം ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സല് നിര്‍വഹിച്ചു. ഫാദില്‍ ഗ്രൂപ്പ് ചെയര്മാന് അബ്ദുല്‍ ലത്തീഫ് കെ.എസ്.എ ഏറ്റുവാങ്ങി.