കയ്റോസിന്റെ നേതൃത്വത്തിൽ ലിംഗ സമത്വത്തെക്കുറിച്ച് ക്ലാസ്
1458647
Thursday, October 3, 2024 5:32 AM IST
കണ്ണൂർ: കയ്റോസ് കണ്ണൂരിന്റെ നേതൃത്വത്തിൽ പഴയങ്ങാടി കോൾപിംഗ് ഫെഡറേഷൻ അംഗങ്ങൾക്കായി ലിംഗ സമത്വത്തെക്കുറിച്ച് ക്ലാസ് നടത്തി. താവം ഫാത്തിമമാതാ പാരിഷ് ഹാളിൽ നടന്ന പരിപാടി കയ്റോസ് ജനറൽ കോ-ഓർഡിനേറ്റർ കെ.വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോൾപിംഗ് പഴയങ്ങാടി ഫെഡറേഷൻ പ്രസിഡന്റ് ഷിബി ബർണാഡ് അധ്യക്ഷത വഹിച്ചു.
മുൻ ചൈൽഡ് ലൈൻ പ്രവർത്തകൻ പി. ശ്യാംകുമാർ ലിംഗ സമത്വത്തെക്കുറിച്ച് ക്ലാസ് നയിച്ചു.
കയ്റോസിന്റെ വിവിധ യൂണിറ്റുകളിൽ നിന്നും 40 പേർ പങ്കെടുത്തു. തുടർന്ന് കോൾപിംഗ് പഴയങ്ങാടി ഫെഡറേഷൻ തെരഞ്ഞെടുപ്പും നടന്നു.
താവം വികസന സമിതി, കോൾപിംഗ് ഫെഡറേഷൻ, കയ്റോസിൽ പരിശീലനത്തിനായി എത്തിയ എറണാകുളം രാജഗിരി, കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് കോയമ്പത്തൂർ എന്നീ കോളജുകളിലെ വിദ്യാർഥികളുടെയും നേതൃത്വത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ചു ചെറുകുന്ന് ആയുർവേദ ആശുപത്രി പരിസരം ശുചീകരിച്ചു.
കയ്റോസ് ജനറൽ കോ-ഓർഡിനേറ്റർ കെ.വി. ചന്ദ്രൻ ക്ലീനിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. താവം യുണിറ്റ് ആനിമേറ്റർ ജോയ് ആന്റണി, വികസന സമിതി ഭാരവാഹികൾ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.