അരവഞ്ചാൽ ജെസിഐയുടെ ആംബുലൻസ് ഫ്ലാഗ്ഓഫ് ചെയ്തു
1458652
Thursday, October 3, 2024 5:33 AM IST
അരവഞ്ചാൽ: അരവഞ്ചാൽ ജെസിഐ കമ്യൂണിറ്റി ഡവലപ്മെന്റ് പ്രോജക്ടിൽ ഉൾപ്പെടുത്തി വാങ്ങിയ ആംബുലൻസ് ടി.ഐ. മധുസൂദനൻ എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്തു. അരവഞ്ചാൽ ജെസിഐ പ്രസിഡന്റ് ടി.പി. ധനേഷ് അധ്യക്ഷത വഹിച്ചു. പെരിങ്ങോം-വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണിക്കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.
ജെസിഐ സോൺ 19 പ്രസിഡന്റ് രജീഷ് ഉദുമ, അഭിലാഷ് വി. ജോസ്, പെരിങ്ങോം-വയക്കര പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. രവീന്ദ്രൻ, കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തംഗം ബാബു കുര്യാക്കോസ്, ജയപ്രകാശ്, സുജിത്ത് നമ്പ്യാർ, എം.വി. രമേശൻ, കെ.എം. കുഞ്ഞപ്പൻ, തമ്പാൻ തവിടിശേരി, ബാലൻ പൂന്തോടൻ, ടി.പി. ജ്യോതിസ് എന്നിവർ പ്രസംഗിച്ചു.