അഖിലേന്ത്യാ കിസാൻസഭ ജില്ലാ സമ്മേളനം നാളെ മുതൽ
1458887
Friday, October 4, 2024 6:19 AM IST
കണ്ണൂർ: അഖിലേന്ത്യ കിസാൻസഭ (എഐകെഎസ്) ജില്ലാ സമ്മേളനം അഞ്ച്, ആറ്, തീയതികളിൽ മയ്യിൽ ഹൈസ്കൂളിൽ നടക്കും. നാളെ ഉച്ചകഴിഞ്ഞ് 3.30ന് നണിയൂർ വിഷ്ണുഭാരതീയന്റെ വീട്ടിൽ നിന്ന് പതാക ജാഥ ആരംഭിക്കും. സംസ്ഥാന സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം ചെയ്യും. കൊടിമര ജാഥ പാടിക്കുന്ന് ഇ. കുഞ്ഞിരാമൻ നായർ സ്മൃതി കുടീരത്തിൽ നിന്നാരംഭിക്കും. കേരള മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. ഉഷ ഉദ്ഘാടനം ചെയ്യും.
ജാഥകൾ വൈകുന്നേരം 4.30ന് മയ്യിൽ ടൗണിൽ സംഗമിക്കും. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. അജയകുമാർ പതാകയും സ്വാഗത സംഘം വൈസ് ചെയർമാൻ കെ.വി. ബാലകൃഷ്ണൻ കൊടിമരവും എറ്റുവാങ്ങും. തുടർന്ന് ടി.സി. നാരായണൻ നമ്പ്യാർ നഗറിൽ ജില്ലാ പ്രസിഡന്റ് കെ.പി. കുഞ്ഞികൃഷ്ണൻ പതാക ഉയർത്തും.
കർഷക സമ്മേളനം കിസാൻസഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി. സന്തോഷ്കുമാർ എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി.പി. ഷൈജൻ അധ്യക്ഷത വഹിക്കും. ആറിന് പ്രതിനിധി സമ്മേളനം നടക്കും. 9.30ന് ജില്ലാ ജോയിന്റ് സെക്രട്ടറി കണ്ണാടിയൻ ഭാസ്കരൻ പതാക ഉയർത്തും.
തുടർന്ന് മന്ത്രി പി. പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി.പി. ഷൈജൻ, സംസ്ഥാന കൗൺസിൽ അംഗം പി.കെ. മധുസൂദനൻ, കെ.വി. ഗോപിനാഥ്, ജനറൽ ഉത്തമൻ വേലിക്കാത്ത്, കെ.വി ബാലകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.