കെ.പി. കുഞ്ഞിക്കണ്ണൻ അനുസ്മരണം
1458481
Wednesday, October 2, 2024 8:36 AM IST
ചെറുപുഴ: ചെറുപുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മുൻ എംഎൽഎ കെ.പി. കുഞ്ഞിക്കണ്ണൻ അനുസ്മരണം ഡിസിസി നിർവാഹകസമിതി അംഗം എ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.കെ. സുരേഷ്കുമാർ, റോമി പി. ദേവസ്യ, എം. കരുണാകരൻ, സലീം തേക്കാട്ടിൽ, പി.വി. ബാബു, ടി.പി. ശ്രീനിഷ്, ടി.വി. ജനാർദ്ദനൻ, കെ.ഷിബു, അനീഷ് ആന്റണി, തോമസ് കൈപ്പനാനിക്കൽ, ടി.എം. പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.