കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ടുപേർക്കെതിരേ കേസ്
1459126
Saturday, October 5, 2024 7:22 AM IST
ആലക്കോട്: കാനഡയിൽ ജോലിയുള്ള വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ രണ്ടുപേർക്കെതിരേ ആലക്കോട് പോലീസ് കേസെടുത്തു.
പാത്തൻപാറയിലെ സുനുമോൾ റോയിയുടെ പരാതിയിൽ തിരുവനന്തപുരത്ത് ബ്രൂക്ക് പോർട്ട് ട്രാവൽ എന്ന സ്ഥാപനം നടത്തുന്ന ഡോൾസി ജോസഫൈൻ, രോഹിത് സജു എന്നിവർക്കെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞവർഷം മേയ് മുതൽ നവംബർ വരെയുള്ള കാലയളവിൽ ആലക്കോട് സ്റ്റേറ്റ് ബാങ്കിൽ നിന്നാണ് പലതവണകളായി ഇവരുടെ അക്കൗണ്ടിലേക്ക് നൽകിയത്. എന്നാൽ, വീസയോ വാങ്ങിയ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചെന്ന പരാതിയിലാണ് കേസ്.