യൂത്ത് കോൺഗ്രസ്-കെഎസ്യു നേതാക്കൾക്ക് മർദനം: ആറു പേർക്കെതിരേ കേസ്
1458658
Thursday, October 3, 2024 5:50 AM IST
രിയാരം: ചെന്പല്ലിക്കുണ്ടിലെ ഹോട്ടലിൽ വച്ച് യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ആറു പേർക്കെതിരേ പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് മാടായി മണ്ഡലം പ്രസിഡന്റ് കെ.വി. ശ്രീരാഗ് ബാബു, കെഎസ്യു മാടായി കോളജ് പ്രസിഡന്റ് നിവേദ് എന്നിവർക്കാണ് മർദനമേറ്റത്.
രാഷ്ട്രീയ വിരോധത്തിൽ മാടായിലിയെ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ മാരകായുധങ്ങളുപയോഗിച്ച് മർദിച്ചെന്നൊണ് പരാതി. സംഭവത്തിൽ ജിതിൻരാജ്, ഷിധിൻരാജ്, ശ്രീരാഗ്, ആദർശ്, നിവേദ് എന്നിവർക്കും കണ്ടാലറിയാവുന്ന ഒരാൾക്കെതിരെയുമാണ് പരിയാരം പോലീസ് കേസെടുത്തത്.
ആക്രമണത്തിൽ പരിക്കേറ്റ ശ്രീരാഗ് ബാബുവും നിവേദും പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ ചികിത്സയിലാണ്.