കാഴ്ചപരിമിതർക്ക് വീടുകളിലെത്താൻ സർക്കാർ സംവിധാനം ഒരുക്കണം: ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്
1458646
Thursday, October 3, 2024 5:32 AM IST
കണ്ണൂർ: സ്വതന്ത്ര സഞ്ചാരത്തിന് പ്രയാസം നേരിടുന്ന കാഴ്ച പരിമിതർക്ക് സർക്കാരിന്റെ സഹായത്തോടെ വീട്ടിലേക്ക് വാഹനത്തിൽ പോകാനുള്ള സൗകര്യം നിയമത്തിൽ മാറ്റം വരുത്തിക്കൊണ്ട് സർക്കാർ ഇടപെടണമെന്ന് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
യുഡിഐഡി കാർഡുള്ള ഭിന്നശേഷിക്കാർക്ക് ഭാരിച്ച ചെലവ് വരുന്ന ചികിത്സകൾക്ക് സ്വകാര്യ ആശുപത്രിയിൽ നിശ്ചിത ശതമാനം ഇളവ് അനുവദിക്കുക, വാഹന നികുതിയിലെന്ന പോലെ റവന്യു നികുതകിയിലും പൂർണമായി ഇളവ് നൽകുക, ഭിന്നശേഷിക്കാർ ജോലി ചെയ്യന്ന സ്ഥാപനങ്ങൾക്കു മുന്നിൽ ബസ് സ്റ്റോപ്പുകൾ അനുവദിക്കുക എന്നീ കാര്യങ്ങളും സർക്കാരിനോട് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തോട്ടട കെഎഫ്ബി കോൺഫറൻസ് ഹാളിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എം. സാജിദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം. കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
കെഎഫ്ബി റോട്ടറി ക്ലബ് കണ്ണൂർ പ്രസിഡന്റ് എം. നിരൂപ് മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ഭാരവാഹികളായ ബേബി ജോസഫ്, കെ.വി. പ്രേമലത, ജില്ലാ സെക്രട്ടറി ടി.എൻ. മുരളീധരൻ, വൈസ് പ്രസിഡന്റ് ടി. ചിത്ര, പി. ശ്രീജിത്ത്, സി.കെ. അബൂബക്കർ, കെ.പി. അബ്ദുള്ള, കെ.ടി. ഫാത്തിമ, ടി. പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.