ഗാന്ധിജയന്തി ദിനാചരണം
1458641
Thursday, October 3, 2024 5:32 AM IST
കണ്ണൂർ: കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗാന്ധി സ്മൃതി സംഗമത്തിനു തുടക്കം കുറിച്ച് ഡിസിസി അങ്കണത്തിൽ പ്രസിഡന്റ് മാർട്ടിൻ ജോർജ് പതാകയുയർത്തി. നേതാക്കളും പ്രവർത്തകരും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ദിനാചരണത്തിന്റെ ഭാഗമായി ദേശരക്ഷാ പ്രതിജ്ഞയും എടുത്തു.
ഡിസിസിയുടെയും കോൺഗ്രസ് ടൗൺ 87-ാം ബൂത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ഗാന്ധി സ്മൃതി സംഗമം പ്രഫ. ദാസൻ പുത്തലത്ത് ഉദ്ഘാടനം ചെയ്തു. ജോർജ് അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകത്തിന്റെ 100 കോപ്പികൾ ചടങ്ങിൽ വിതരണം ചെയ്തു.
ജയിൽ ജീവനക്കാരുടെ സംഘടനകളും കണ്ണൂർ സിക്കയും സംയുക്തമായി സംഘടിപ്പിച്ച ശുചീകരണ യജ്ഞം പ്രസ് ക്ലബ് സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് കെ.വേണു അധ്യക്ഷത വഹിച്ചു.
ഗാന്ധി ജയന്തിയോടനുബന്ധിച്ചു യൂത്ത് കോണ്‍ഗ്രസ്-എസ് ജില്ലാ കമ്മിറ്റി കണ്ണൂര്‍ താലൂക്ക് ഓഫീസ് പരിസരം ശുചീകരിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
തലശേരി: തലശേരി ഗവ. കോളജ് ഓഫ് നഴ്സിംഗ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വച്ഛത ഹി സേവ പദ്ധതിയുടെ ഭാഗമായി ശുചീകരണ പരിപാടി സംഘടിപ്പിച്ചു. തലശേരി ജവഹർ ഘട്ട്, ജനറൽ ആശുപത്രി പരിസരം എന്നിവിടങ്ങൾ നൂറ് എൻഎസ്എസ് വോളന്റിയർമാർ ചേർന്ന് ശുചീകരിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ. ലതിക അധ്യക്ഷത വഹിച്ചു. പ്രഫ. പി.വി.സജന, വൈസ് പ്രിൻസിപ്പൽ മോഹനൻ, സി. ഗോപാലൻ, താഹിറ, ബിന്ദു, അജയ് സത്യദാസ്, ആരോമൽ ജെ. ചന്ദ്ര എന്നിവർ പ്രസംഗിച്ചു.
പയ്യന്നൂർ: പിലാത്തറ ഹോപ്പിന് ശില്പിയും ചിത്രകാരനുമായ കെ.കെ.ആർ. വെങ്ങര രൂപകല്പന ചെയ്തു നിർമിച്ച മഹാത്മാ ഗാന്ധിയുടെ ശില്പം കൈമാറി. സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ പദ്മശ്രീ അപ്പുക്കുട്ട പൊതുവാൾ ഗാന്ധി ജയന്തി ദിനത്തിൽ ശില്പത്തിന്റെ സമർപ്പണം നടത്തി. കെ.കെ.ആർ. വെങ്ങരയുടെ മാതാപിതാക്കളായ കരിപ്പാത്ത് കുഞ്ഞിരാമൻ-നാരയണി ദന്പതികളുടെ സ്മരണയ്ക്കായാണ് ശില്പം നിർമിച്ചു നൽകിയത്. ശിൽപി കെ.കെ.ആർ. വെങ്ങര അധ്യക്ഷത വഹിച്ചു. മാനേജിംഗ് ട്രസ്റ്റി കെ.എസ്. ജയമോഹൻ, ചിന്നമ്മ ജോർജ്, ഡോ. സുജ വിനോദ്, ഡോ. രമേശൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഗാന്ധി ജയന്തി ദിനത്തിൽ പയ്യന്നുർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ എംഎൽഎയുമായ ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. ജയരാജ് അധ്യക്ഷത വഹിച്ചു.
കൂത്തുപറമ്പ്: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കോളയാട് സെന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കോളയാട് ടൗണിൽ ശുചിത്വറാലി നടത്തി. പഞ്ചായത്ത് പ്രസിഡന്റ് റിജി ഉദ്ഘാടനം നിർവഹിച്ചു. വാർഡംഗം ശ്രീജ പ്രദീപൻ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് സുധീഷ് കുമാർ, പ്രിൻസിപ്പൽ ഫാ. ഗിനീഷ് ബാബു, പ്രോഗ്രാം ഓഫീസർ കെ. സിന്ധു, എൻഎസ്എസ് ലീഡർമാർ തുടങ്ങിയവർ പ്രസംഗിച്ചു. കോളയാട് പഞ്ചായത്ത് പരിസരവും ഗവ. ആയുർവേദ ആശുപത്രി പരിസരവും യൂണിറ്റിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു.
ഇരിട്ടി: ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.എ. നസീർ അധ്യക്ഷത വഹിച്ചു. വേങ്ങരച്ചാലിൽ ബ്ലോക്ക് സെക്രട്ടറി എം. മോഹനൻ ഉദ്ഘാടനം ചെയ്തു.
മുണ്ടയാംപറമ്പ് കൈരളി സ്വയം സഹായ സംഘം വാർഷികവും കുടുംബസംഗമവും ഗാന്ധി ജയന്തി ആഘോഷവും ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫ് ഉദ്ഘാടം ചെയ്തു. റെന്നി കെ. മാത്യു അധ്യക്ഷത വഹിച്ചു.
ഇരിട്ടി എക്സൈസ് റെയിഞ്ചിന്റെയും കടത്തുംകടവ് സ്കൂളിന്റെയും പായം പഞ്ചായത്തിനെയും നേതൃത്വത്തിൽ കടത്തുംകടവ് സ്കൂളിൽ ലഹരി വിരുദ്ധ സംവാദ സദസ് സംഘടിപ്പിച്ചു. വാർഡ് അംഗം പി.പി. കുഞ്ഞൂഞ്ഞ് ഉദ്ഘാടനം ചെയ്തു. ഡോ. ജി. ശിവരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മിനി വർഗീസ്, എക്സൈസ് ഇൻസ്പെക്ടർ അജീബ് ലാമ്പ തുടങ്ങിയവർ പ്രസംഗിച്ചു.
കരിക്കോട്ടക്കരി: കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തി ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ടൗണിൽ പഞ്ചായത്ത് അംഗം ജോസഫ് വട്ടുകുളം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനോജ് എം. കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.
അയ്യൻകുന്ന്: കച്ചേരിക്കടവ് ഒന്നാം വാർഡിൽ കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷ പരിപാടികൾക്ക് വാർഡ് പ്രസിഡന്റ് ടോമി സൈമൺ, പഞ്ചായത്ത് അംഗം ഐസക് ജോസഫ്, സുനിഷ് ചക്കാനിക്കുന്നേൽ, ലിസി പാണ്ടിപ്പള്ളിൽ, ഷെൽഫി പാണ്ടിപ്പള്ളി, ഷീൻ തോട്ടത്തിൽ, സാബു വെട്ടികാട്ടിൽ, ജിന്റോ ആട്ട്കുന്നേൽ എന്നിവർ നേതൃത്വം നൽകി.
പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ സന്ദേശം നൽകി.
ആറളം: ആറളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടൂർ, ചെടിക്കുളം, ആറളം, ഉരുപ്പുംകുണ്ട്, കളരിക്കാട് എന്നിവിടങ്ങളിൽ പരിപാടികൾ നടത്തി. ആറളം പഞ്ചായത്തിലെ മുൻ സൈനികർ കീഴ്പള്ളി സിഎച്ച് സിയും പരിസരവും ശുചീകരിച്ചു. ഗോപി അത്തിക്കൽ ഉദ്ഘാടനം ചെയ്തു. എം.എം. ജയിംസ് അധ്യക്ഷത വഹിച്ചു.
ഉളിക്കൽ: കോൺഗ്രസ് നുച്യാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിക്കടവ്, തേർമല, പെരുമ്പള്ളി, മാണിപ്പാറ, അമേരിക്കൻപാറ, മുണ്ടനൂർ, നുച്യാട് എന്നീ പ്രദേശങ്ങളിൽ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. നുച്യാട് ടൗണിൽ നടന്ന അനുസ്മരണ പരിപാടി ഡിസിസി സെക്രട്ടറി ബേബി തോലാനി ഉദ്ഘാടനം ചെയ്തു.
കെസിവൈഎം ഉളിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച "തിളക്കം' ശുചീകരണ ക്യാന്പയിനിന്റെ ഭാഗമായി റോഡരികിലെ ദിശാ സൂചക ബോർഡുകൾ വൃത്തിയാക്കി. കെസിവൈഎം തലശേരി അതിരൂപത ജനറൽ സെക്രട്ടറി അബിൻ വടക്കേകര ഉദ്ഘാടനം ചെയ്തു. ഉളിക്കൽ ഉണ്ണിമിശിഹ യൂണിറ്റ് പ്രസിഡന്റ് അഖിൽ പോൾ മാണിക്കത്താൻ, വൈസ് പ്രസിഡന്റ് അലൻ ചമ്പക്കുളം, ജനറൽ സെക്രട്ടറിമാരായ ജിതിൻ തോമസ് കാനാട്ട്, റസ്റ്റിൻ പയ്യമ്പള്ളി, എഡ്വിൻ മുട്ടത്തുക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.
കൊട്ടുകപ്പാറ: കെയ്റോസ് കൊട്ടുകപ്പാറ യൂണിറ്റും കൊട്ടുകപ്പാറ വികസന സമിതിയും ചേർന്ന് എൽപി സ്കൂൾ പരിസരം ശുചീകരിച്ചു. കൊട്ടുകപ്പാറ ലൂർദ് മാതാ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
വാളത്തോട്: ശ്രേയസ് വാളത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ വയോ ജനദിനാചരണവും ഗാന്ധി ജയന്തി അനുസ്മരണവും നടത്തി. യൂണിറ്റ് വൈസ പ്രസിഡന്റ് അനീഷ് ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ഏബ്രാഹാം വെട്ടിക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. ഷീജോ ഫ്രാൻസിസ്, ഷൈനി ജോൺസൻ തുടങ്ങിയവർ പ്രസംഗിച്ചു. അമ്മമാരെ ആദരിച്ചു.
പായം പഞ്ചായത്ത് കുന്നോത്ത് വാർഡിന്റെയും കുത്തോത്ത് സെന്റ് ജോസഫ്സ് ഹെയർ സെക്കൻഡറി എൻഎസ്എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ മരംവീണകണ്ടി പുനരധിവാസ നഗറും പരിസരവും ശൂചീകരിച്ചു. വാർഡ് മെംബർ ഷൈജൻ ജേക്കബ് ഉദ്ഘാടനം ചെയ്തു.
അങ്ങാടിക്കടവ്: അയ്യൻകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധി ജയന്തി ദിന പരിപാടികൾ ഡിസിസി സെക്രട്ടറി ജെയ്സൺ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു.
പേരാവൂർ: പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി. ഡിസിസി ഉപാധ്യക്ഷൻ സുദീപ് ജയിംസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷഫീർ ചെക്കിയാട്ട് അധ്യക്ഷത വഹിച്ചു.
ചെട്ടിയാംപറന്പ്: ഗവ. യുപി സ്കൂളിൽ ഗാന്ധിജയന്തി ദിനാചരണവും, ശുചീകരണവും, സ്കൂൾ സൗന്ദര്യവത്കരണവും നടന്നു. നൂറോളം ചെടിച്ചട്ടികളിൽ വിവിധയിനം ചെടികൾ നട്ടു പിടിപ്പിച്ചു. വാർഡ് മെംബർ ലീലാമ്മ ജോണി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷാജി ജോർജ് അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപകൻ ഗിരീഷ് കുമാർ, അമ്പിളി വിനോദ്, വിജയശ്രീ എന്നിവർ പ്രസംഗിച്ചു.
കേളകം: കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടയ്ക്കാത്തോട് മുതൽ കേളകം വരെ ഗാന്ധിസ്മൃതി യാത്ര നടത്തി. അടയ്ക്കാത്തോട് ടൗണിൽ കെപിസിസി അംഗം ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാർകുളം അധ്യക്ഷത വഹിച്ചു. ചെട്ടിയാംപറമ്പ്, പെരുന്താനം, മഞ്ഞളാംപുറം എന്നിവടങ്ങളിൽ യാത്രയ്ക്ക് സ്വീകരണം നൽകി. തുടർന്ന് കേളകം ബസ് സ്റ്റാൻഡിൽ നടന്ന സ്മൃതിസംഗമവും ഗാന്ധിസ്മൃതി യാത്ര സമാപനവും കെപിസിസി അംഗം പി.സി. ഷാജി ഉദ്ഘാടനം ചെയ്തു.
നെടുംപുറംചാൽ: വൈഎംസിഎ നെടുംപുറംചാൽ യൂണിറ്റിന്റെയും ടിഎസ്എസ്എസ് നെടും പുറംചാൽ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനം സേവനദിനമായി ആചരിച്ചു. നെടുംപുറംചാൽ ഇടവക വികാരി ഫാ. ഫ്രാൻസിസ് മറ്റം ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് ദേവസ്യ നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു.
മട്ടന്നൂര്‍: മട്ടന്നൂർ ഹയര്‍ സെക്കൻഡറി സ്കൂളിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ഉപവാസം ഇരുന്ന് സ്കൂള്‍ മാനേജര്‍ കൃഷ്ണകുമാര്‍ കണ്ണോത്ത്. ഇദ്ദേഹത്തിന് ഐക്യദാര്‍ഢ്യവുമായി എന്‍എസ്എസ്, ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എന്‍സിസി, എസ്പിസി, റെഡ് ക്രോസ് എന്നീ യൂണിറ്റുകളിലെ തെരഞ്ഞെടുത്ത കുട്ടികളും ഉപവാസത്തില്‍ പങ്കെടുത്തു.
മഹാത്മാ ഗാന്ധിയുടെ 155 ജന്മവാർഷികത്തോടനുബന്ധിച്ച് തില്ലങ്കേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. പരിപാടിയുടെ ഉദ്ഘാടനം കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാഗേഷ് തില്ലങ്കേരി അധ്യക്ഷത വഹിച്ചു.
പടിക്കച്ചാൽ ബൂത്തിൽ കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. വാഴക്കാലിൽ യു.സി. നാരായണൻ ഉദ്ഘാടനം ചെയ്തു. വട്ടപ്പറമ്പിൽ മുതിർന്ന മുൻ പ്രവർത്തക ചിരുതൈ അമ്മയെ കെ.പി. പ്രഭാകരൻ ആദരിച്ചു. പി.എം ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
ഗാന്ധി ജയന്തി ദിനത്തിൽ എടയന്നൂരിൽ പുഷ്പ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.കെ. ദീപേഷ്, ബ്ലോക്ക് സെക്രട്ടറി എ.കെ.സതീശൻ, റിയാസ് എടയന്നൂർ, പി. ഉത്തമൻ എന്നിവർ പങ്കെടുത്തു.
ചാവശേരി ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു. പഴയ കാല കോൺഗ്രസ് പ്രവർത്തകൻ വയനാൻ ആണ്ടിയുടെ 17-ാം ചരമ വാർഷിക ദിനവും ചടങ്ങിൽ ആചരിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. ചാവശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.സി. നസീർ ഹാജി സമ്മാനം വിതരണം ചെയ്തു.