ഇടതു സർക്കാർ കേരളത്തെ തിരുട്ട് ഗ്രാമമാക്കിയെന്ന്
1458650
Thursday, October 3, 2024 5:32 AM IST
ശ്രീകണ്ഠപുരം: ഇടതു സർക്കാർ കേരളത്തെ കള്ളക്കടത്തുകാരുടെയും കൊള്ളക്കാരുടെയും തിരുട്ട് ഗ്രാമമാക്കി മാറ്റിയതായി നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന. കെഎസ്എസ്പിഎ ശ്രീകണ്ഠപുരം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
പെൻഷൻകാരുടെ ആരോഗ്യ സുരക്ഷയ്ക്കായി കൊട്ടിഘോച്ച് നടപ്പിലാക്കിയ മെഡിസെപ് പദ്ധതി പോലും അട്ടിമറിക്കപ്പെടുകയാണെന്നും ഫിലോമിന പറഞ്ഞു. പ്രസിഡന്റ് എൻ.എൽ. ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി.
പി.പി. ചന്ദ്രാംഗതൻ, എം.പി. കുഞ്ഞിമൊയ്തീൻ, പി. ദിനേശൻ, ജോസ് അഗസ്റ്റിൻ, പി.ടി. കുര്യാക്കോസ്, അപ്പു കണ്ണാവിൽ, കെ. ദിവാകരൻ, പി.സി. മറിയാമ്മ, ജൈനമ്മ മോഹനൻ, പി.ജെ. ജോസ് എന്നിവർ പ്രസംഗിച്ചു.