കാരാപറമ്പ് ആവില പള്ളിയിൽ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാൾ നാളെ മുതൽ
1458486
Wednesday, October 2, 2024 8:36 AM IST
എടൂർ: ഉത്തര മലബാറിലെ പ്രധാന തീർഥാടന കേന്ദ്രമായ കാരാപറമ്പ് ആവിലാപള്ളിയിൽ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാളിന് നാളെ തുടക്കമാകും. ഫാ. ഫ്രാൻസൺ ചേരമാൻ തുരുത്തിലിന്റെ മുഖ്യകാർമികത്വത്തിൽ തിരുസ്വരൂപ പ്രതിഷ്ഠയോടെയാണ് തിരുനാളിന് തുടക്കം കുറിക്കുന്നത്.
നാലിന് പ്രേഷിതർക്കുള്ള പ്രാർഥനാദിനം, അഞ്ചിന് ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകളുടെ എഴുത്തിനിരുത്ത്, ആറിന് രോഗസൗഖ്യ ആരാധന. ഏഴ്, എട്ട് തീയതികളിൽ അഖണ്ഡ ജപമാല എന്നിവ നടക്കും. 11ന് രാവിലെ 8.30 ന് ആശ്രമ ശേഷ്ഠൻ ഫാ. റാഫ്സൺ പീറ്റർ ഒസിഡി തിരുനാൾ കൊടിയേറ്റും.12, 13 തീയതികളിൽ രാവിലെ 8.30 ന് ജപമാല. 14ന് ഉരുൾ നേർച്ച, അന്ന് തിരുനാൾ ദിവ്യബലിക്ക് ശേഷം ആയിരക്കണക്കിന് ഭക്തർ ഉരുൾനേർച്ചയിൽ പങ്കെടുക്കും. പ്രധാന തിരുനാൾ ദിനമായ 15ന് രാവിലെ 8.30 ന് ജപമാല, ആഘോഷമായ തിരുനാൾ കുർബാന, വചന പ്രഘോഷണം, നൊവേന, പ്രദക്ഷിണം എന്നിവ നടക്കും. തുടർന്ന് ഊട്ടുനേർച്ച ഉണ്ടായിരിക്കും.
വിവിധ ദിവസങ്ങളിലെ തിരുനാൾ തിരുക്കർമങ്ങൾക്ക് ഫാ. റാഫ്സൺ പീറ്റർ, ഫാ. ആൽബിൻ തോമസ്, ഫാ. സെബാൻ ഇടയാടിയിൽ, റവ. ഡോ. വിൽസൺ സ്രാമ്പിക്കൽ, ഫാ. മൈക്കിൾ പുന്നക്കൽ, ഫാ. ബാബു പോൾ, ഫാ. തോമസ് കുഴിയാലിയിൽ, ഫാ. ഫ്രാൻസൺ ചേരമാൻതുരുത്തിൽ, ഫാ. സെബാസ്റ്റ്യൻ ബേബി കാക്കരി, ഫാ. ജോസഫ് ഇളയിടത്ത് എന്നിവർ നേതൃത്വം നല്കും.