പയ്യന്നൂർ ഉപജില്ലാ ശാസ്ത്രമേള ചെറുപുഴയിൽ നടന്നു
1459125
Saturday, October 5, 2024 7:22 AM IST
ചെറുപുഴ: പയ്യന്നൂർ ഉപജില്ലാ ശാസ്ത്രമേള ചെറുപുഴയിൽ നടന്നു. ചെറുപുഴ സെന്റ് മേരീസ് സ്കൂൾ, ജെഎം യുപി സ്കൂൾ, സെന്റ് ജോസഫ്സ് സ്കൂൾ എന്നിവിടങ്ങളിലാണു ശാസ്ത്രമേള നടന്നത്. പയ്യന്നൂർ ഉപജില്ലയിലെ 99 സ്കൂളുകളിൽ നിന്നായി 3100 ഓളം വിദ്യാർഥികൾ മേളയിൽ പങ്കെടുത്തു.
ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ പ്രവൃത്തിപരിചയമേളയും ജെഎം യുപി സ്കൂളിൽ ഗണിതശാസ്ത്രമേളയും സെന്റ് ജോസഫ്സ് സ്കൂളിൽ ശാസ്ത്ര-സാമൂഹിക ശാസ്ത്ര മേളയുമാണ് നടന്നത്. മൂന്നുദിവസങ്ങളിലായി നടത്തുന്ന ശാസ്ത്രമേള ചെറുപുഴയിലെ മൂന്നു സ്കൂളുകളിലായി ഒറ്റദിവസം നടത്തുകയായിരുന്നു.
പയ്യന്നൂർ എഇഒ ജ്യോതിബസു, ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ, ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ എം. പ്രദീപ്, സബ് ജില്ലാ മാത്സ് കൺവീനർ കെ.വി. പ്രകാശൻ,
ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂൾ മുഖ്യാധ്യാപകൻ ജെസ്റ്റിൻ മാത്യു, ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകർ, എൻസിസി, എസ്പിസി, സ്കൗട്ട്സ് ആൻഡ് ഗൈസ്സ്, എൻഎസ്എസ്, ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളും മേളയുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകി.