മുന്‍ഗണന റേഷന്‍ കാര്‍ഡുകളില്‍ പേരുള്ള അംഗങ്ങള്‍ മസ്റ്ററിംഗ് നടത്തണം: മന്ത്രി
1458485
Wednesday, October 2, 2024 8:36 AM IST
ഇരിട്ടി: മുന്‍ഗണന റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിംഗ് തൃശൂര്‍ വരെയുള്ള ജില്ലകളില്‍ വിജയകരമായി പുരോഗമിക്കുകയാണെന്നും റേഷന്‍ കാര്‍ഡുകളില്‍ പേരുള്ള അംഗങ്ങള്‍ റേഷന്‍ കടകളിലെത്തി മസ്റ്ററിംഗ് നടത്തണമെന്നും മന്ത്രി ജി.ആര്. അനില്‍. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ സഞ്ചിരിക്കുന്ന റേഷന്‍ കടയുടെ ഉദ്ഘാടനം ആറളം ഫാമിലെ ഒമ്പതാം ബ്ലോക്കിലെ കമ്മ്യൂണിറ്റി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആര്‍ക്കെങ്കിലും മസ്റ്ററിംഗിന് എത്താന്‍ കഴിയാതെ വന്നാല്‍ അതിനുള്ള ബദല്‍ സംവിധാനം ആലോചിച്ച് നടപ്പാക്കും. ഭീതി പരത്തി ആളുകളെ മസ്റ്ററിംഗില്‍ നിന്ന് പിന്തിരിപ്പിക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 136-ാമത്തെ സഞ്ചരിക്കുന്ന റേഷന്‍ കടയാണ് ആറളം ഫാമില്‍ മന്ത്രി ഉദ്ഘാടനം ചെയ്തത്. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്, ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, വാര്‍ഡ് മെംബര്‍ മിനി ദിനേശന്, അസി. കളക്ടര്‍ ഗ്രന്ഥേ സായി കൃഷ്ണ, ജില്ലാ സപ്ലൈ ഓഫീസര്‍ ജോര്‍ജ് കെ .സാമുവല്‍ എന്നിവർ പ്രസംഗിച്ചു.