എയർപോർട്ട് റോഡ്; സാമൂഹികാഘാത പഠന വിവരശേഖരണം ബഹിഷ്കരിച്ചു
1459116
Saturday, October 5, 2024 7:14 AM IST
കണിച്ചാർ: മട്ടന്നൂർ-മാനന്തവാടി എയർപോർട്ട് റോഡ് അലൈൻമെന്റുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠന വിവരശേഖരണം കണിച്ചാർ ടൗൺ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വ്യാപാരികളുടെയും കെട്ടിട ഉടമകളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ ബഹിഷ്കരിച്ചു.
കണിച്ചാർ ടൗണിനെ ഇല്ലാതാക്കുന്ന രീതിയിൽ 210 കടമുറികളും, 100 ഓളം കുടുംബങ്ങളെ പെരുവഴിയിലാക്കിയും സർക്കാരിന് 20 കോടിയിലധികം രൂപ അധിക ചെലവ് വരുന്ന ഈ അലൈൻമെന്റ് മാറ്റണമെന്നാണ് ആവശ്യം.
കണിച്ചാർ ടൗൺ സംരക്ഷിച്ച്, ടൗണിനോട് ചേർന്ന് പിറകുവശത്തുള്ള പഴയ അലൈൻമെന്റ് പുനസ്ഥാപിച്ച് നിർമാണവും അനുബന്ധ പ്രവർത്തനങ്ങളും നടത്തണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച നിവേദനം സ്ക്വാഡ് ലീഡർ കണിച്ചാർ പഞ്ചായത്തംഗം സുരേഖ സജിക്ക് കൺവീനർ ഒ.എൻ. രാജു കൈമാറി.