ചെ​റു​പു​ഴ: വാ​ഴ​ക്കു​ണ്ടം, ചു​ണ്ട ഭാ​ഗ​ങ്ങ​ളി​ൽ പു​ള്ളി​പ്പു​ലി​യു​ടേ​തു പോ​ലു​ള്ള കാ​ൽ​പ്പാടുക​ൾ ക​ണ്ടു. പാ​ദ​ങ്ങ​ളു​ടെ ഫോ​ട്ടോ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കും വെ​റ്റ​റി​ന​റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നും അ​യ​ച്ചു​കൊ​ടു​ത്ത​പ്പോ​ൾ ഇ​ത് പു​ള്ളി​പ്പു​ലി​യു​ടേ​ത​ല്ലെ​ന്നും പ​ട്ടി​ക്ക​ടു​വ​യു​ടേ​താ​കാ​മെ​ന്നു​മാ​ണു പ​റ​ഞ്ഞ​ത്. പ​ട്ടി, ആ​ട് എ​ന്നി​വ​യെ പ​ട്ടി​ക്ക​ടു​വ പി​ടി​കൂ​ടും. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ചു​ണ്ട, വാ​ഴ​ക്കു​ണ്ടം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു കാ​ൽ​പ്പാടുകൾ ക​ണ്ട​ത്.