വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു
1458499
Wednesday, October 2, 2024 11:07 PM IST
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു. ഏച്ചൂർ സ്വദേശി നിസാമുദ്ദീൻ (47) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ന് ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂരിൽ ഇറങ്ങിയതായിരുന്നു. സുരക്ഷാ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.