വിദ്യാർഥിക്ക് മർദനം: സീനിയർ വിദ്യാർഥികൾക്കെതിരേ കേസ്
1458660
Thursday, October 3, 2024 5:50 AM IST
പരിയാരം: ഒന്നാം വർഷ വിദ്യാർഥിയെ റാഗ് ചെയ്യുകയും മർദിക്കുകയും ചെയ്ത നാല് സീനിയർ വിദ്യാർഥികൾക്കെതിരേ പോലീസ് കേസെടുത്തു. സെപ്റ്റംബർ 23ന് കാരക്കുണ്ട് എംഎം കോളജിലെ ബികോം ഒന്നാം വർഷ വിദ്യാർഥിയായ ടി.കെ. മുഹമ്മദിനെ കോളജിന് സമീപത്തെ തവളക്കുളം എന്ന സ്ഥലത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ വച്ച് മൂന്നാം വർഷ ബിബിഎ ഏവിയേഷൻ വിദ്യാർഥികളായ മുഹമ്മദ് ഫവാസ്,
കെ.പി. ഷനാദ്, മൂന്നാം വർഷ ബികോം സിഎ വിദ്യാർഥിയായ കെ.പി. മുഹമ്മദ് ആസിഫ്, മൂന്നാം വർഷ ബിബിഎ ടിടിഎം വിദ്യാർഥിയായ മുഹമ്മദ് റാസി എന്നി സീനിയർ വിദ്യാർഥികൾ ചേർന്ന് മുഹമ്മദിനെ മർദിച്ചതായാണ് പരാതി. ബൈക്ക് കൊണ്ട് കോളജിൽ വരുന്നു എന്ന കാരണത്താലാണ് മുഹമ്മദിനെ വടി ഉപയോഗിച്ചും മറ്റും ഭീകരമായി മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി,
കോളജ് പ്രിൻസിപ്പൽ ഹാജരാക്കിയ എംഎം കോളജ് ആന്റി റാഗിംഗ് കമ്മിറ്റി റിപ്പോർട്ട് പ്രകാരം പരിയാരം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് സീനിയർ വിദ്യാർഥികൾക്കെതിരെ കേസെടുത്തത്. ഇവരെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.