വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് സ്കൂള്‍ രജതജൂബിലി ആഘോഷത്തിന് തുടക്കം
1459117
Saturday, October 5, 2024 7:14 AM IST
ഇരിട്ടി: വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രജത ജൂബിലിയോടനുബന്ധിച്ച് ഒരുവർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായി. സണ്ണി ജോസഫ് എംഎൽഎ ദീപശിഖ തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. തലശേരി അതിരൂപത വികാരി ജനറാൾ മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി അധ്യക്ഷത വഹിച്ചു.
കോര്‍പറേറ്റ് മാനേജര്‍ ഫാ. മാത്യു ശാസ്താംപടവില്‍, സ്കൂള്‍ മാനേജര്‍ ഫാ. മാര്ട്ടിന് കിഴക്കേത്തലക്കല്‍, പ്രിന്‍സിപ്പല്‍ ഡോ. എം.സി. റോസ, മുഖ്യാധ്യാപകൻ ജോഷി ജോണ്‍, ആറളം പഞ്ചായത്തംഗം മാര്‍ഗരറ്റ് വീറ്റോ, പിടിഎ പ്രസിഡന്റ് ടൈറ്റസ് മുള്ളന്‍കുഴിയില്‍, മദര്‍ പിടിഎ പ്രസിഡന്റ് ബിന്‍സി റോയി,
അധ്യാപക പ്രതിനിധികളായ ഷാജി പീറ്റര്‍, റിന്‍സി ചെറിയാന്, ഡയസ് പി. ജോണ്‍, സ്റ്റാഫ് പ്രതിനിധി ജിമ്മി മാത്യു, പൂര്‍വ വിദ്യാര്‍ഥി ജെനീഷ് ജോണ്‍, സ്കൂള്‍ ചെയര്മാന് പ്രിന്‍സ് റോബിന്‍സ്, വിദ്യാര്‍ഥി പ്രതിനിധി ഗോഡ്വിന് സ്കറിയ എന്നിവര്‍ പ്രസംഗിച്ചു.