കായിക താരങ്ങൾക്ക് സ്വീകരണം നൽകി
1458483
Wednesday, October 2, 2024 8:36 AM IST
ചെറുപുഴ: ജില്ലാ പാരാലിംബിക് കായികമേളയിൽ മികച്ച നേട്ടം കൈവരിച്ച ചെറുപുഴ എയ്ഞ്ചൽ ഹോം സ്പെഷൽ സ്കൂളിലെ കായിക താരങ്ങൾക്ക് സ്വീകരണം നൽകി. അഞ്ച് സ്വർണ്ണമുൾപ്പെടെ 11 മെഡലുകളാണ് സ്കൂളിലെ കുട്ടികൾ കരസ്ഥമാക്കിയത്. മൂന്ന് സ്വർണ്ണം നേടിയ എം. അഞ്ജന വ്യക്തിഗത ചാമ്പ്യനായി. അനൂപ് അഗസ്റ്റ്യൻ, കെ.വി. റീമ, കിരൺ തമ്പാൻ, ജോസ്ന മാത്യു, സി.പി. ആനന്ദ്, സായി കൃഷ്ണ, മുഹമ്മദ് നജാഹ് എന്നിവരാണ് സ്കൂളിനു വേണ്ടി മത്സരിച്ചത്.
സ്കൂളിൽ നടന്ന സ്വീകരണ യോഗത്തിൽ പ്രിൻസിപ്പാൾ സിസ്റ്റർ ജാസ്മിൻ ജോസഫ് അധ്യക്ഷത വഹിച്ചു. സിസ്റ്റർ ആൻസി സിറിയ, അധ്യാപിക കെ.സ്മിത എന്നിവർ പ്രസംഗിച്ചു.