വയോജന ദിനാചരണം സംഘടിപ്പിച്ചു
1458482
Wednesday, October 2, 2024 8:36 AM IST
ചെറുപുഴ: ശ്രേയസ് തിരുമേനി യൂണിറ്റിന്റെ നേതൃത്വത്തിൽ വയോജന ദിനാചരണം നടത്തി. വയോജന വന്ദനം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം റവ.ഡോ. സാമുവൽ പുതുപ്പാടി നിർവഹിച്ചു. ടി.ജെ. സജി അധ്യക്ഷത വഹിച്ചു. വി.വി. നളിനാക്ഷൻ, എം.ടി. ബിജി, മഞ്ജു ജെയിൻ, ലീന അഭിലാഷ് എന്നിവർ പ്രസംഗിച്ചു. ശ്രേയസ് കുടുംബാഗങ്ങളായ മുതിർന്ന പൗരൻമാരെ ചടങ്ങിൽ ആദരിച്ചു.
ചെറുപുഴയിൽ ദീർഘകാലമായി വ്യാപാരം നടത്തുന്ന ഹോട്ടലുടമ നാരായണ പൊതുവാളച്ചനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുപുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് ജെ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എ.ടി.വി. രാജേഷ്, ജോൺസൺ സി. പടിഞ്ഞാത്ത്, ജിന്റോ ജോയി, ബിന്ദു ജേക്കബ്, ടി.വി. അൻസാർ, സിന്ധു സുഭാഷ് എന്നിവർ പ്രസംഗിച്ചു.
പുളിങ്ങോം പ്രാഥമികാരോഗ്യകേന്ദ്രം, സീനിയർ സിറ്റിസൺസ് ഫോറം,കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ വയോജന ദിനാചരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. കെ.എം. തോമസ് അധ്യക്ഷത വഹിച്ചു. കെ.എഫ്. ജോസഫ്, പി.കെ. ചന്ദ്രശേഖരൻ, പി.പി. തങ്കപ്പൻ, ബി. രമണി എന്നിവർ പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വി. മുഹമ്മദ് ഷെരീഫ് ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു.
നെല്ലിക്കുറ്റി: സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ വയോജന ദിനം ആചരിച്ചു. മുഖ്യാധ്യാപകൻ സിബി ഫ്രാൻസിസ് വിദ്യാർഥികൾക്ക് വയോജനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സീനിയർ അസിസ്റ്റന്റ് മജി മാത്യു, സ്റ്റാഫ് സെക്രട്ടറി ബിജു എം. ദേവസ്യ, വിദ്യാരംഗം കൺവീനർ കെ.സി. ലിസി, സ്കൂൾ ലീഡർ അവിതാൻ നിഷാന്ത് എന്നിവർ പ്രസംഗിച്ചു. ഉപജില്ല ഗണിതശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആൽബിൻ ജോ മാത്യു, പാലാവയൽ സുവർണ ജൂബിലി പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ലിയ മരിയ സണ്ണി എന്നീ വിദ്യാർഥികളെ ആദരിച്ചു.
ചെറുപുഴ: ശ്രേയസ് സോഷ്യല്‍ സെന്റര്‍ ചെറുപുഴ യൂണിറ്റിന്റെ നേതൃത്വത്തില്‍ പെരിങ്ങോം സബ് സെന്ററില്‍ വയോജനദിനാചരണം 'സുകൃതം 2024' സംഘടിപ്പിച്ചു. പെരിങ്ങോം-വയക്കര പഞ്ചായത്ത് അംഗം ഷെജീര്‍ ഇക്ബാല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.ജെ. ഷാജി അധ്യക്ഷത വഹിച്ചു. മേഖല കോ-ഓർഡിനേറ്റര്‍മാരായ വി.വി. നളിനാക്ഷന്, ഷാജി മാത്യു, യുഡിഒ രാഗിണി ബിജു, സെക്രട്ടറി സെലിന് ബാബു എന്നിവര്‍ പ്രസംഗിച്ചു. സി. സുന്ദരന്‍ ക്ലാസെടുത്തു.
ചടങ്ങില്‍ യൂണിറ്റ് പരിധിയിലെ അയല്‍ക്കൂട്ടങ്ങളില്‍ നിന്നുള്ള 37 വയോജനങ്ങളെ ആദരിച്ചു. വയോജനങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ചപ്പാരപ്പടവ്: വയോജനങ്ങളെ ആദരിച്ച് ചപ്പാരപ്പടവ് ഹയർ സെക്കൻഡറി എൻഎസ്എസ് വോളണ്ടിയേഴ്സ്.
ദത്ത് ഗ്രാമമായ മഠംതട്ട് അങ്കണവാടിയിൽ നടന്ന ചടങ്ങ് വാർഡംഗം എം. മൈമൂനത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എം.പി. അഹമ്മദ്, പ്രോഗാം ഓഫീസർ കെ.അനിത, അൻവർ ശാന്തിഗിരി, എൻ.എസ്. മനീഷ, പി. പ്രകാശൻ എന്നിവർ പങ്കെടുത്തു.