ലോഡ്ജിൽ സൂക്ഷിച്ച 71 കുപ്പി മദ്യം പിടികൂടി
1459121
Saturday, October 5, 2024 7:14 AM IST
കണ്ണൂർ: ലോഡ്ജിൽ സൂക്ഷിച്ച 71 കുപ്പി വിദേശമദ്യം പിടികൂടി. കഴിഞ്ഞദിവസം അനധികൃത മദ്യം വിൽക്കുന്നതിനിടെ പിടിയിലായ കക്കാട്ടെ സൂര്യ ഗോപി (31), പന്നേൻപാറയിലെ മോഹൻരാജ് (32) എന്നിവരെ ചോദ്യം ചെയ്യുന്നതിനിടെ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്. മദ്യം സൂക്ഷിച്ചതിന് ഇവരുടെ പേരിൽ വീണ്ടും ടൗൺ എസ്ഐ വിനോദ് കുമാർ കേസെടുത്തു.