ഗാന്ധിജയന്തി ദിനാചരണം
1458648
Thursday, October 3, 2024 5:32 AM IST
കരുവഞ്ചാൽ: മഹാത്മാഗാന്ധിയുടെ 155-ാമത് ജന്മദിനത്തോടനുബന്ധിച്ച് കരുവഞ്ചാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടോമി കുമ്പിടിയാമാക്കൽ അധ്യക്ഷത വഹിച്ചു.
രയറോം: രയറോം ഗവ. ഹൈസ്കൂളിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. അധ്യാപകരും വിദ്യാർഥികളും ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. പൊതുസമ്മേളനം പിടിഎ പ്രസിഡന്റ് എം.എ. ജാബിർ ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപകൻ ഇൻ ചാർജ് ജിജി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
ചെറുപുഴ: ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായി ശ്രേയസ് സോഷ്യല്‍ സെന്റര്‍ ചെറുപുഴ യൂണിറ്റിന്റെ നേതൃത്വത്തില്‍ ചെറുപുഴ ടൗണില്‍ നടപ്പാക്കിയ സൗന്ദര്യവത്കരണ പ്രവൃത്തിയുടെ നവീകരണം നടത്തി. ടൗണില്‍ നട്ടുപിടിപ്പിച്ച പൂച്ചെടികള്‍ വെട്ടിയൊരുക്കിയും വളമിട്ടും നശിച്ചുപോയ ചെടികളും ചട്ടികളും മാറ്റി പുതിയവ സ്ഥാപിച്ചുമാണ് നവീകരണ പ്രവർത്തി നടത്തിയത്. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.ജെ. ഷാജി അധ്യക്ഷത വഹിച്ചു.
ചെറുപുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധി ജയന്തി ആഘോഷം കോൺഗ്രസ് നേതാവ് വി. കൃഷ്ണൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഏരുവേശി: യുവജന ക്ലബ് ആൻഡ് ഗ്രന്ഥാലയം, എകെജി യൂത്ത് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ശുചിത്വ സദസ് സംഘടിപ്പിച്ചു. ഏരുവേശി പഞ്ചായത്ത് മെംബർ എം.ഡി. രാധാമണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുൻ പ്രസിഡന്റ് എം. നാരായണൻ ഹരിത കർമ സേനാംഗങ്ങളെ ആദരിച്ചു.
ശ്രീകണ്ഠപുരം: എള്ളരിഞ്ഞി എഎൽപി സ്കൂളിൽ പരിസര ശുചീകരണം, ഗാന്ധി ക്വിസ്, ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന,സർവമത പ്രാർഥന എന്നിവ നടന്നു. മുഖ്യാധ്യാപകൻ കെ.പി. വേണുഗോപാലൻ ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തി. സീനിയർ അസിസ്റ്റന്റ് പി. ഗീത അധ്യക്ഷത വഹിച്ചു.
ശ്രീകണ്ഠപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷം പ്രസിഡന്റ് ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ടി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി. ഫിലോമിന മുഖ്യപ്രഭാഷണം നടത്തി.
പെരുമ്പടവ്: കരിപ്പാൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷവും ഗാന്ധിജി അഖിലേന്ത്യാ കോൺഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാർഷികവും ആഘോഷിച്ചു. കരിപ്പാൽ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് കെ.കെ. സനൂപ് അധ്യക്ഷത വഹിച്ചു.
പെരുമ്പടവ് ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കെ.കെ. രാമചന്ദ്രൻ, ജോസഫ് കട്ടത്തറ, എം.വി. ശിവദാസൻ, കരിപ്പാൽ സുരേന്ദ്രൻ, മാത്തുക്കുട്ടി, ജെയ്സൻ പൂത്തേട്ട്, ബാബു വാണിയക്കിഴക്കേൽ എന്നിവർ പ്രസംഗിച്ചു.
മാതമംഗലം: സൺറൈസ് കോളജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വച്ഛതാ ഹേ സേവ കാമ്പയിനിന്റെ ഭാഗമായി മാട്ടൂൽ ബീച്ചിൽ ക്ലീനിംഗ് ഡ്രൈവ് നടത്തി. മാട്ടൂൽ പഞ്ചായത്തുമായി സഹകരിച്ചു നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ഉദ്ഘാടനം ചെയ്തു. കോളജ് വൈസ് പ്രിൻസിപ്പലും എൻഎസ്എസ് പ്രോഗ്രാം ഓഫീസറുമായ എം.കെ. മുഹമ്മദ് ജാബിർ അധ്യക്ഷത വഹിച്ചു.
പുളിങ്ങോം: ഗാന്ധിജയന്തി ദിനത്തിൽ പുളിങ്ങോം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ കീഴിലെ പുളിങ്ങോം ടൗൺ ബൂത്തിൽ പ്രസിഡന്റ് ബിനോ ചിറ്റാട്ടിൽ പതാക ഉയർത്തി. ഗാന്ധി സ്മൃതി സംഗമം മണ്ഡലം പ്രസിഡന്റ് മനോജ് വടക്കേൽ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ബിനോ ചിറ്റാട്ടിൽ അധ്യക്ഷത വഹിച്ചു.
162-ാം ബൂത്തിൽ പ്രസിഡന്റ് സജി പൊടിമറ്റത്തിൽ പതാക ഉയർത്തി. മനോജ് വടക്കേൽ ഉദ്ഘാടനം ചെയ്തു. ജോയി കൊഴുവനാൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പുളിങ്ങോം വാർഡിൽ നടന്ന ശുചിത്വ പരിപാടി പഞ്ചായത്തംഗം സിബി എം. തോമസ് ഉദ്ഘാടനം ചെയ്തു. ജെഎച്ച്ഐ അശ്വതി അധ്യക്ഷത വഹിച്ചു. ഉമയംചാൽ വൺവെ ജംഗ്ഷൻ മുതൽ ശുചീകരണം നടത്തി.
പ്രാപ്പൊയിൽ: 173-ാം ബൂത്തിൽ ഡിസിസി നിർവാഹക സമിതിയംഗം ആലിയിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് അമൽദേവ് പതാക ഉയർത്തി. പതിനഞ്ചാം വാർഡ് പ്രസിഡന്റ് ടി.എം. പ്രശാന്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നെല്ലിക്കുറ്റി: നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ സർവമത പ്രാർഥനയോടുകൂടി ഗാന്ധിജയന്തി ആഘോഷിച്ചു. സ്വച്ച്ഘർ സ്വച്ച്ഗാവ് പദ്ധതി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി നിർവഹിച്ച് പുഷ്പാർച്ചന നടത്തി. സ്കൂൾ മാനേജർ ഫാ. മാത്യു ഓലിക്കൽ അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികൾ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
ചപ്പാരപ്പടവ്: ഗാന്ധിജയന്തി ദിനത്തിൽ ചപ്പാരപ്പടവ് പഞ്ചായത്ത് വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു. മാലിന്യമുക്തം നവകേരളം സംസ്ഥാനതല പരിപാടിയുടെ ഭാഗമായി ഹരിത കർമസേന സംരംഭമായ പേപ്പർ ബാഗ് നിർമാണ യൂണിറ്റ്, ഹരിതകർമസേന ഓഫീസ്, എംസിഎഫിൽ കാമറ സ്ഥാപിക്കൽ എന്നിവയുടെ ഉദ്ഘാടനം നടത്തി. കൂവേരിക്കടവ് തൂക്കുപാലം പരിസരം, ഒടുവള്ളി മുതൽ ഹാജിവളവ് വരെ സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തോടെ ശുചീകരിക്കുകയും പൂച്ചെടികൾ നട്ട് സൗന്ദര്യവത്കരിക്കുകയും ചെയ്തു.
ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പയ്യാവൂർ: ഇരിക്കൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മാലിന്യമുക്ത നവകേരളം കർമ പദ്ധതിയുടെ ഭാഗമായി ശുചിത്വ സന്ദേശ വിളംബര ജാഥ സംഘടിപ്പിച്ചു. ഗാന്ധിജയന്തിദിനം മുതൽ 2025 മാർച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെയുള്ള കാമ്പയിൻ പ്രവർത്തനങ്ങൾക്കാണ് ഇരിക്കൂർ ബസ് സ്റ്റാൻഡിൽ ഇന്നലെ തുടക്കമായത്.
പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ഫാത്തിമ ശുചിത്വ സന്ദേശ വിളംബര ജാഥ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ. സുലൈഖ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എൻ.പി. ശ്രീധരൻ മുഖ്യാതിഥിയായിരുന്നു.
ഗാന്ധി ജയന്തിയോടനുബന്ധിച്ച് കാഞ്ഞിരക്കൊല്ലി വിമലാംബിക ക്രെഡിറ്റ് യൂണിറ്റിന്റെയും കൊട്ടാട്ടിക്കവല ഷൈൻ സ്റ്റാർ സ്വശ്രയ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊട്ടാടിക്കവല മുതൽ പാടാംകവല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലെയും കാടുകൾ വെട്ടിത്തെളിച്ചു. ഇടവക വികാരി ഫാ. അലക്സ് നിരപ്പേൽ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
ചെമ്പേരി: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ചെമ്പേരി ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചെമ്പേരി പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ഡെന്നീസ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ മുഖ്യപ്രഭാഷണം നടത്തി.
ധർമശാല: മഹാത്മാ ഗാന്ധിയുടെ ശുചിത്വ ഭാരതം സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശുചിത്വ പരിപാടിയായ സ്വച്ഛതാ ഹി സേവ കാമ്പയിന്റെ ഭാഗമായുള്ള സ്വച്ഛതാ ദിവസ് ഗാന്ധി ജയന്തി ദിനത്തിൽ പറശിനിക്കടവ് എംവിആർ സ്നേക്ക് പാർക്ക് ആൻഡ് സൂവിൽ ആചരിച്ചു. സ്നേക്ക് പാർക്ക് ഡയറക്ടർ പ്രഫ. ഇ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് തളിപ്പറമ്പ് നഗരസഭ സ്വച്ഛതാ ഹി സേവ കാമ്പയിൻ, മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി ക്ലീനിംഗ് ഡ്രൈവും സിഗ്നേച്ചർ കാമ്പയിനും നടത്തി. ക്ലീനിംഗ് ഡ്രൈവിന്റെ ഉദ്ഘാടനം പൂക്കോത്ത് നടയിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കോങ്ങായി നിർവഹിച്ചു.
തുടർന്ന് പ്രശസ്ത സിനിമാ താരവും, നഗരസഭയുടെ ബ്രാൻഡ് അംബാസിഡറായ സന്തോഷ് കീഴാറ്റൂർ സിഗ്നേച്ചർ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു.