ഗ്രീൻലീഫ് പാർക്ക് പ്രവൃത്തി ഉദ്ഘാടനം
1458644
Thursday, October 3, 2024 5:32 AM IST
ഇരിട്ടി: നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഇരിട്ടി നഗരസഭയും പരിസ്ഥിതി സംഘടനയായ ഗ്രീന്ലീഫും സംയുക്തമായി പയഞ്ചേരിമുക്കിനു സമീപമുള്ള ടേക്ക് എ ബ്രേക്കിനു സമീപം മിനി പാർക്ക് നിർമിക്കും. തലശേരി-മൈസൂരു സംസ്ഥാന പാതയിലെ അഞ്ചുസെന്റ് സ്ഥലത്ത് നിർമിക്കുന്ന മിനി പാർക്കിന്റെ പ്രവൃത്തി ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ കെ. ശ്രീലത നിർവഹിച്ചു.
ചെടികളും പുല്‍ത്തകിടിയും വൈദ്യുതി അലങ്കാരങ്ങളും ഇരിപ്പിടങ്ങളും ഒരുക്കിയാണ് പാർക്ക് നിർമിക്കുക. പാർക്ക് യാഥാർഥ്യമാക്കി ഇവിടെ മാലിന്യം തള്ളുന്നത് ഒഴിവാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ഉദ്ഘാടനം ചടങ്ങിൽ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.കെ. രവീന്ദ്രൻ, കെ. സുരേഷ്, കൗൺസിലർമാരായ വി.പി. അബ്ദുൾ റഷീദ്, യു.കെ. ഫാത്തിമ, പി. രഘു, ഗ്രീന്‍ലീഫ് ചെയര്മാന് ടി.എ. ജസ്റ്റിൻ, സെക്രട്ടറി പി. അശോകന്, ഹരിതകേരള മിഷന് ജില്ലാ റിസോഴ്സ് പേഴ്സണ്‍ ജയപ്രകാശ് പന്തക്ക, എംജി കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഇ. രജീഷ്,
അനുപമ, നഗരസഭ ആസുത്രണ സമിതി ഉപാധ്യക്ഷന്‍ കെ.ആർ. അശോകന്, ക്ലീന്‍സിറ്റി മാനേജര്‍ കെ.വി. രാജിവന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.എ. ജിന്‍സ്, സി.അഷ്റഫ്, പി.പി. രജീഷ്, കെ. ശിവശങ്കരന്, അബു ഉവ്വാപ്പള്ളി, പി. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.