നിയന്ത്രണംവിട്ട കാർ പുരയിടത്തിലേക്ക് ഇടിച്ചുകയറി
1458893
Friday, October 4, 2024 6:19 AM IST
ചെറുപുഴ: മലയോര ഹൈവേയിൽ ചെറുപുഴ-മഞ്ഞക്കാട് റോഡിൽ നിയന്ത്രണംവിട്ട കാർ തൊട്ടടുത്ത പുരയിടത്തിലേക്ക് ഇടിച്ചുകയറി. പരപ്പ സ്വദേശിയായ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രിയിലായിരുന്നു അപകടം.
ചെറുപുഴയിൽ നിന്ന് ആലക്കോട് പരപ്പയിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ടു കലുങ്കിന്റെ സംരക്ഷണ ഭിത്തിയുടെ മുകളിലൂടെ ഓവുചാലും കടന്നാണു പുരയിടത്തിലെത്തിയത്.