ഇരട്ടനേട്ടവുമായി സാവി സ്നേഹാലയ
1458899
Friday, October 4, 2024 6:28 AM IST
കണ്ണൂര്‍: സംഘഗാനം, ലളിതഗാനം എന്നിവയില്‍ എ ഗ്രേഡോടെ മികച്ച വിജയം നേടി കാസർഗോഡ് ബിരിക്കുളം സാവി സ്നേഹാലയ സ്പെഷല്‍ സ്കൂള്‍ കുട്ടികള്‍. കെ.ഡി. അഭിജിത്ത്, ആഷിത്ത് അന്നത്ത്, മുഹമ്മദ് ഇംത്യാസ്, എം.എസ്. അഞ്ജലി, അഞ്ജലി മണികണ്ഠന് കെ. അശ്വതി, ദേവി പ്രഭ എന്നിവര്‍ ചേര്‍ന്ന് പാടിയ സംഘ ഗാനത്തിനാണ് ആദ്യം എ ഗ്രേഡ് കിട്ടിയത്. പിന്നീട് ലളിതഗാനത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി ദേവിപ്രഭയ്ക്ക് എ ഗ്രേഡ് ലഭിച്ചു.
ഇതോടെ ഇരട്ടി സന്തോഷമായി. കഴിഞ്ഞ വര്‍ഷവും ദേവി എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരുന്നു. യൂട്യൂബ് സഹായത്തോടെ സ്വാന്തമായി പാട്ടുകേട്ടാണ് ദേവിപ്രഭ പാട്ടു പഠിക്കുന്നത്. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷൈനിയുടെയും അധ്യാപകരുടെയും പൂര്‍ണ പിന്തുണയോടെയാണ് കുട്ടികള്‍ കലാരംഗത്ത് മികച്ച നില്‍ക്കുന്നതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.