പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കാനായി വേസ്റ്റ് ബിന്നുകൾ കൈമാറി
1458649
Thursday, October 3, 2024 5:32 AM IST
പെരുമ്പടവ്: എരമം-കുറ്റൂർ പഞ്ചായത്ത് പൊതുസ്ഥലങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു. എരമം-കുറ്റൂർ സർവീസ് സഹകരണ ബാങ്ക് നൽകിയ 30 ബിന്നുകൾ ബാങ്ക് പ്രസിഡന്റ് തമ്പാൻ എരമം-കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. രാമചന്ദ്രന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
എം.കെ. കരുണാകരൻ അധ്യക്ഷത വഹിച്ചു. മാതമംഗലം ഹൈസ്കൂൾ എൻഎസ്എസ്, പഞ്ചായത്തംഗങ്ങളായ ടി.കെ. രാജൻ, കെ. സരിത, പി.വി. വിജയൻ, പഞ്ചായത്ത് സെക്രട്ടറി പി. ശ്രീലേഖ എന്നിവർ പങ്കെടുത്തു.