അമൽ സുരേഷിന്റെ കുടംബത്തിന്റെ ആശങ്കയകറ്റാൻ നടപടികൾ സ്വീകരിക്കണമെന്ന്
1459127
Saturday, October 5, 2024 7:22 AM IST
ആലക്കോട്: കുവൈത്ത് സമുദ്രാതിർത്തിയിൽ ഇറാനിയൻ വ്യാപാരക്കപ്പൽ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ വെള്ളാട് കാവുംകുടി സ്വദേശി അമൽ സുരേഷിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാനും കുടുംബത്തിന്റെ ആശങ്കയകറ്റാനും കേന്ദ്ര-സംസ്ഥാന സർക്കാരുകളും കപ്പൽ കമ്പനി അധികൃതരും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ.
അമൽ സുരേഷിന്റെ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് കരുവഞ്ചാൽ മണ്ഡലം പ്രസിഡന്റ് ടോമി കുമ്പിടിയാംമാക്കൽ, വർക്കി മൂഴിയാങ്കൽ, ഷാജു പെരുമ്പറമ്പിൽ എന്നിവരും ഉണ്ടായിരുന്നു.